“മോഹൻലാൽ ആ സമയത്ത് ഉന്മാദത്തിന്റെ അവസ്ഥയിലാണ്,അങ്ങനെ ഒരു മാറ്റം ഉണ്ടാക്കാൻ മോഹൻലാലിന് സാധിച്ചു”; നടനവിസ്മയത്തെ കുറിച്ച് സിബി മലയിൽ.
1 min read

“മോഹൻലാൽ ആ സമയത്ത് ഉന്മാദത്തിന്റെ അവസ്ഥയിലാണ്,അങ്ങനെ ഒരു മാറ്റം ഉണ്ടാക്കാൻ മോഹൻലാലിന് സാധിച്ചു”; നടനവിസ്മയത്തെ കുറിച്ച് സിബി മലയിൽ.

മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. ഹൃദയസ്പർശിയായ ചിത്രങ്ങളുടെ വക്താവ് എന്ന രീതിയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. മോഹൻലാലിനെ വച്ച് നിരവധി മനോഹരമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവ് സൃഷ്ടിച്ച ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ഒരു ചിത്രമായിരുന്നു സദയം എന്ന ചിത്രം.

ചിത്രത്തിലെ പ്രകടനം അവിസ്മരണീയമായിരുന്നു എന്ന് സിനിമ കാണുന്ന ഓരോരുത്തരും പറയുന്നുണ്ട്. ഇപ്പോൾ ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി മോഹൻലാൽ തന്റെ മുഴുവനും നൽകിയിട്ടുണ്ടെന്നാണ് സിബി മലയിൽ പറയുന്നത്. അതിനു കാരണമായി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്..അവസാനത്തിൽ ആ കുട്ടികളെ കെട്ടിപ്പിടിച്ചുകൊണ്ട് പറയുന്ന ഒരു സീനുണ്ട്. ആ സമയത്ത് അയാളുടെ കണ്ണുകൾ നോക്കണം, ആ സമയത്ത് ഉന്മാദത്തിന്റെ അവസ്ഥയിലാണ് അയാൾ.

ഉന്മാദത്തിന്റെ അവസ്ഥയിലാകുന്ന ഒരാളുടെ കണ്ണുകൾക്ക് നല്ല രീതിയിൽ മാറ്റം ഉണ്ടാകും. അങ്ങനെ ഒരു മാറ്റം ഉണ്ടാക്കാൻ മോഹൻലാലിന് സാധിച്ചു. ആ രീതിയിൽ ആ കണ്ണുകൾ പ്രവർത്തിക്കുന്നുണ്ട്. വളരെ സ്വാഭാവികമായി തന്നെ. ഒരു നടന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഞാൻ അത് കണ്ട് അത്ഭുതപ്പെട്ട് പോയിരുന്നു. സദയം എന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം പ്രവർത്തിച്ച സമയത്ത് തന്നെ എനിക്കത് മനസ്സിലായിരുന്നു. കഥാപാത്രത്തെ അത്രത്തോളം ഉൾക്കൊള്ളുന്നത് കൊണ്ടാണ് അദ്ദേഹം ആ ഒരു രീതിയിൽ അഭിനയിച്ചത്.

ഉന്മാദ അവസ്ഥയിൽ ആയിരിക്കുന്ന ഒരു വ്യക്തി അങ്ങനെ തന്നെയായിരിക്കും എന്ന് അത്തരം ആളുകളെ അടുത്തറിയുന്ന അവർക്ക് പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ പറ്റും. ആ മാനറിസം അതുപോലെ കാണിക്കുവാൻ മോഹൻലാലിന് കഴിഞ്ഞു. നിരവധി സംവിധായകർ മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തെ ഉൾക്കൊള്ളാൻ ഉള്ള മോഹൻലാലിന്റെ കഴിവ് അവിസ്മരണീയം ആണെന്നാണ് ഓരോ സിനിമാപ്രവർത്തകരും പറഞ്ഞിട്ടുള്ളത്. പവിത്രം എന്ന സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളിൽ പല്ലു കടിക്കുന്ന രംഗമുണ്ട്. വളരെയധികം മോശം അവസ്ഥയിലേക്ക് എത്തുമ്പോഴാണ് ഒരാൾ അങ്ങനെ ചെയ്യുന്നത് എന്നാണ് ഒരു സൈക്കോളജിസ്റ്റായ ഡോക്ടർ പറഞ്ഞത്. വളരെ കൃത്യമായി മോഹൻലാൽ അത് ചെയ്തു. ആ ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ മോഹൻലാലിന് പ്രത്യേക കഴിവാണ് എന്നാണ് എല്ലാവരും പറയുന്നത്. അത് തന്നെയാണല്ലോ കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണം ഇന്നും അദ്ദേഹത്തിന് നൽകുന്നത്.