ബോക്സ് ഓഫീസ് കളക്ഷൻ തകർത്തു തരിപ്പണമാക്കാൻ വരിവരിയായി മോഹൻലാൽ ചിത്രങ്ങൾ വരാൻ പോകുന്നു
1 min read

ബോക്സ് ഓഫീസ് കളക്ഷൻ തകർത്തു തരിപ്പണമാക്കാൻ വരിവരിയായി മോഹൻലാൽ ചിത്രങ്ങൾ വരാൻ പോകുന്നു

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹൻലാൽ. മോഹൻലാലിൻറെ പകർന്നാട്ടം എന്നും പ്രേക്ഷകനെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്ന് തന്നെയാണ്. താരങ്ങളടക്കം പലപ്പോഴും മോഹൻലാലിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്താറുമുണ്ട്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താര രാജാവിൻറെ വിശേഷങ്ങളൊക്കെയും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായി മാറുന്നത്. മോഹൻലാൽ അഭിനയിച്ച പ്രേക്ഷകരുടെ മുന്നിൽ എത്തിയ ആദ്യത്തെ ചിത്രം 1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽവിരിഞ്ഞപൂക്കൾ ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ 20 വയസ്സ് മാത്രമായിരുന്നു താരത്തിന് പ്രായം.


ഈ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന് ശേഷം 25 ലധികം ചിത്രങ്ങളിൽ 1983 ൽ താരം അഭിനയിക്കുകയുണ്ടായി. 1986 മുതൽ 95 വരെയുള്ള മലയാള സിനിമയുടെ കാലഘട്ടം സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിൽ നല്ല തിരക്കഥയും സംവിധാനവും അഭിനയവും ഒക്കെ ഉടലെടുക്കുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ മോഹൻലാലിൻറെ അഭിനയമികവ് പ്രകടമാക്കുന്ന നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. മികച്ച സംവിധായകരോടൊപ്പവും മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പം പ്രവർത്തിക്കുവാൻ ലാലിന് ഈ സമയത്ത് സാധിക്കുകയുണ്ടായി.


വില്ലൻ വേഷത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുവാൻ ലാലിന് സാധിക്കുകയുണ്ടായി. ഇപ്പോൾ വിരലിൽ എണ്ണിയാൽ തീരാത്ത അത്രയും ചിത്രങ്ങളിൽ നായകനായും പ്രതിനായകനായി ഒക്കെ വേഷം കൈകാര്യം ചെയ്ത് നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ എന്ന ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടൻ. ഈ വർഷം പുറത്തിറങ്ങുന്ന ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായെത്തുന്ന ട്വൽത്ത് മാൻ എന്ന ചിത്രമാണ് ഏറ്റവും പ്രതീക്ഷയോടെ ആരാധകർ നോക്കിക്കാണുന്ന ഒരു സിനിമ. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായെന്നും ഉടൻ പുറത്തിറങ്ങുമെന്ന് ജിത്തു ജോസഫ് തൻറെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്.


ദൃശ്യം എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റീലീസിങിന് വളരെ ആകാംക്ഷയോടെ കൂടി തന്നെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.ട്വൽത്ത് മാൻ എന്ന ചിത്രമാണ് ഏറ്റവും പുതിയതായി പ്രേക്ഷകർ ഉറ്റുനോക്കുന്ന മോഹൻലാലിന്റെ മറ്റൊരു ചിത്രം. ഇതിൻറെ അപ്ഡേറ്റുകൾ ഓരോദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവയ്ക്കൊക്കെ വളരെ വലിയ പ്രതികരണവും അംഗീകാരവുമാണ് സിനിമ മേഖലയിൽ നിന്നും ലഭിക്കുന്നത്.