‘സിക്സ് പാക്കല്ല.. ആരോഗ്യമാണ് ശ്രെദ്ധ..’ ഇപ്പോൾ ഉള്ള പാക്കിൽ സംതൃപ്തൻ എന്ന് മോഹൻലാൽ
1 min read

‘സിക്സ് പാക്കല്ല.. ആരോഗ്യമാണ് ശ്രെദ്ധ..’ ഇപ്പോൾ ഉള്ള പാക്കിൽ സംതൃപ്തൻ എന്ന് മോഹൻലാൽ

മോഹന്‍ലാല്‍ എന്ന മഹാനടന്‍ നമ്മള്‍ മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല. രാജ്യത്തിന്റെ മുഴുവന്‍ യശസ്സ് ഉയര്‍ത്തുന്ന അഭിമാന തേജാസ്സാണ് അദ്ദേഹം. അതുകൊണ്ടാണഅ എല്ലവരും തന്നെ മോഹന്‍ലാലിനെ ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന് പറയുന്നത്. വളരെ ആത്മസമര്‍പ്പണത്തോടെയാണ് അദ്ദേഹം അഭിനയിക്കുന്നത്. കഠിനാധ്വാനവും മനസാന്നിദ്ധ്യവും പുലര്‍ത്തുന്ന താരം സ്വന്തം ശരീരത്തെ എല്ലായിപ്പോഴും ഫിറ്റായി സൂക്ഷിക്കാറുണ്ട്. എല്ലാ ദിവസവും ജിമ്മില്‍ പോകുകയും ആരോഗ്യപരമായ ഭക്ഷണ ശീലവും എല്ലാം അദ്ദേഹത്തിന്റെ ജീവിത്തിലെ പ്രധാനപ്പെട്ട കാര്യമാണ്.

മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുന്നേ 1978ല്‍ വീരകെരേല ജിംഖാനയില്‍ ഗുസ്തി ചാമ്പ്യനായിരുന്നു താരം. 2013 ല്‍ കേരള തായ്ക്വോണ്ടോ അസോസിയേഷന്‍ മോഹന്‍ലാലിന് തായ്ക്വോണ്ടോ ഓണററി ബ്ലാക്ക് ബെല്‍റ്റ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. താന്‍ സിക്‌സ് പാക്ക് ഉണ്ടാക്കുന്നതിനേക്കാളുമെല്ലാം ശ്രദ്ധിക്കുന്നത് തന്റെ ആരോഗ്യമാണെന്നാണ് അഭിമുഖത്തില്‍ പറയുന്നത്.

സിക്സ് പാക്കിന്റെ ട്രന്‍ഡായ കാലമാണിത്, പൗരുഷത്തിന്റെ പ്രതീകം അതാണെന്ന കണ്‍സെപ്റ്റിലേക്ക് പ്രേക്ഷകരെ കൊണ്ടുവരുകയാണ്. ലാലേട്ടന്‍ ഫിറ്റ്നെസില്‍ അധികം കെയര്‍ ചെയ്യുന്നതായി കാണുന്നില്ലെന്ന അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇനി അതിലേക്ക് പോവണോ, ബോഡി ഫിറ്റ്നെസ് എന്ന് പറഞ്ഞാല്‍ നമ്മുടെ ശരീരത്തിലുള്ള ഫാറ്റിന്റെ കണ്ടന്റ് മൈനസ് പന്ത്രണ്ടിലൊക്കെ കൊണ്ട് വന്നാലേ സിക്സ് പാക്ക് പുറത്തു കാണുകയുള്ളൂ. അതൊന്നും വളരെ എളുപ്പമുള്ള ഒരു കാര്യമല്ലെന്നും ഒരുപാട് ആളുകള്‍ സിക്‌സ് പാക്ക് ആക്കാന്‍ ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

തെങ്ങില്‍ കയറുന്ന ഒരാള്‍ടെ ശരീരം സിക്സ് പാക്ക് ആയിരുക്കും. കാരണം അവരുടെ ഫാറ്റും കാര്യങ്ങളുമെല്ലാം പെര്‍ഫെക്ട് ആയിരിക്കും. പിന്നെ അത് ഡെവലപ്പ് ചെയ്യാന്‍ ഒരുപാട് മരുന്നുകള്‍ കഴിക്കുന്നതെല്ലാം പില്‍ക്കാലത്ത് ഒരുപാട് ദൂഷ്യം ചെയ്യും. സിക്സ് പാക്ക് ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ പണിയെടുത്താല്‍ പറ്റും. നമുക്ക് ഉള്ള പാക്ക് വെച്ച് പോയാല്‍ പോരെ. ഞാന്‍ എന്റെ ഇന്നര്‍ ഹെല്‍ത്തിനാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. നമ്മുടെ അകം എന്ന് പറയുന്നത് വളരെ മനോഹരമായ ഒന്നാണ്. അവിടെ ഹെല്‍ത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടനെ സംബന്ധിച്ച് തീര്‍ച്ചയായിട്ടും എക്സസൈസും കോണ്‍സന്‍ട്രേഷനും എല്ലാം ആവശ്യമാണ്. ഞാന്‍ സിനിമയില്‍ വന്ന സമയത്ത് മലയാള സിനിമയില്‍ അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല. മസിലുകള്‍ ഉണ്ടാക്കുന്നതിലും ഞാന്‍ എന്റെ ഹെല്‍ത്തില്‍ ശ്രദ്ധിക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.