‘സിനിമ മടുത്തു തുടങ്ങി’ മോഹൻലാൽ പത്മരാജനോട് പറഞ്ഞു തുടങ്ങി, ഇത് കേട്ടതും പപ്പേട്ടൻ ചാടി എഴുന്നേറ്റു
1 min read

‘സിനിമ മടുത്തു തുടങ്ങി’ മോഹൻലാൽ പത്മരാജനോട് പറഞ്ഞു തുടങ്ങി, ഇത് കേട്ടതും പപ്പേട്ടൻ ചാടി എഴുന്നേറ്റു

മലയാള സിനിമാ ലോകത്ത് ഒരു വിശേഷണം ആവശ്യമില്ലാത്ത ചലച്ചിത്ര പ്രവർത്തകനാണ് പത്മരാജൻ. എഴുത്തിലൂടെ സിനിമാലോകത്തേയ്ക്ക് ചുവടു വെച്ച് അനശ്വരമായ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. നടൻ മോഹൻലാലും ആയി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പത്മരാജൻ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്നതിനപ്പുറത്തേക്ക് ഒരു അഭേദ്യമായ ബന്ധം അവർക്കിടയിൽ നിലനിന്നിരുന്നു. പത്മരാജനുമായുള്ള വ്യക്തിപരമായ അടുപ്പത്തെ കുറിച്ച് മോഹൻലാൽ എഴുതിയ ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മോഹൻലാൽ ഫാൻസ് പേജുകളിലും മറ്റുമായി ഈ ലേഖനത്തിന്റെ ചില പ്രസക്തഭാഗങ്ങൾ സമീപ ദിവസങ്ങളിലായി ചർച്ചചെയ്യപ്പെടുന്നു. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യാൻ പദ്ധതിയിട്ട കാര്യങ്ങളും മോഹൻലാൽ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നു. ഇതിഹാസങ്ങളായ ഇരു ചലച്ചിത്ര പ്രവർത്തകരുടെയും ബന്ധത്തിന്റെ ആഴവും ആഗ്രഹങ്ങളുടെ വ്യാപ്തിയും ലേഖനത്തിൽ പ്രകടമാകുന്നു. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പങ്കു വെക്കപ്പെട്ട ലേഖനത്തിലെ ചില പ്രസക്തഭാഗങ്ങൾ ഇങ്ങനെ:, “എന്നെ ഹൃദയത്തിൽ ചേർത്ത് നിർത്തിയ ഒരാളായിരുന്നു പപ്പേട്ടൻ. പ്രണയിച്ചു പ്രണയിച്ചാണ് ഞങ്ങൾ ജീവിച്ചത്.എനിക്ക് താടി നീട്ടുന്നത് വലിയ ഇഷ്ടമായിരുന്നു. പപ്പേട്ടനെപ്പോലെ താടിയുണ്ടാകുന്നത് ഭംഗിയായി ഞാൻ കരുതി.

എനിക്ക് ആയുർവേദ ചികിത്സ നടക്കുന്ന കാലത്ത് പപ്പേട്ടൻ കാണാൻ വന്നു. എന്റെ താടി കണ്ടതും പപ്പേട്ടന് സന്തോഷമായി.”എടാ ഇതിങ്ങനെ വച്ചാൽ പോരാ. നന്നാക്കണം.”പപ്പേട്ടൻ തന്നെയൊരു കത്രികയെടുത്ത് എന്റെ താടി വെട്ടി ശരിപ്പെടുത്തി. കണ്ണാടി നോക്കിയപ്പോൾ എന്നെക്കാണാൻ ഭംഗിയുണ്ടെന്നു തോന്നി. “സിനിമ മടുത്തു തുടങ്ങി പപ്പേട്ടാ. ഞാൻ ഇന്ത്യ കാണാനുള്ളൊരു യാത്ര തുടങ്ങുകയാണ്. “ഇത് കേട്ടതും പപ്പേട്ടൻ ചാടി എഴുന്നേറ്റു. “എടാ ഞാനുമുണ്ട്. നമ്മൾ ഇരുവരുമായി യാത്ര ചെയ്യണം. ഇന്ത്യ മുഴുവൻ കാണണം. ഹിമാലയത്തിൽ അലയണം.” പക്ഷെ ഞങ്ങളുടെ യാത്ര നടന്നില്ല. ശരിക്കും ഞങ്ങൾ പരസ്പരം അലിയുകയായിരുന്നു. ഓരോ സെറ്റിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഞാൻ അറിയാതെ പത്മരാജനെപ്പോലെ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നുവത്രെ. അത്രയേറെ എന്റെ രക്തത്തിൽ പപ്പേട്ടനുണ്ടായിരുന്ന…” ലാലേട്ടൻ എഴുതിയ ‘പത്മരാജൻ ഒരു വൈറസ് ആണ്’ എന്ന ലേഖനത്തിൽ നിന്നും

Leave a Reply