റീമേക്ക് ചെയ്തു ബ്ലോക്ബസ്റ്റർ ആയ 10 മോഹൻലാൽ സിനിമകൾ
1 min read

റീമേക്ക് ചെയ്തു ബ്ലോക്ബസ്റ്റർ ആയ 10 മോഹൻലാൽ സിനിമകൾ

മലയാളത്തിലെ നടന വിസ്മയമാണ് മോഹൻലാൽ. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇതിനോടകം താരത്തിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ബോക്സ് ഓഫീസ് ഹിറ്റുകൾ മലയാളത്തിന് സമ്മാനിക്കുന്നതും മോഹൻലാൽ തന്നെ. നിരവധി മോഹൻലാൽ ചിത്രങ്ങളാണ് പലഭാഷകളിലായി റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത 10 മോഹൻലാൽ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ ശോഭന, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.

തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഈ സിനിമ റീമേക്ക് ചെയ്തിട്ടുള്ളത്. മുത്തു എന്ന പേരിൽ രജനീകാന്ത് നായകനായതായിരുന്നു തമിഴ് ചിത്രം. പ്രിയദർശൻ തന്നെ തേൻമാവിൻ കൊമ്പത്ത് ഹിന്ദിയിൽ റീമേക്ക് ചെയ്ത സിനിമയായിരുന്നു സാത് രംഗ് കേ സപ്നേ. അരവിന്ദ് സ്വാമി ആണ് ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2004 സൗക്കാര എന്ന പേരിൽ കന്നടയിൽ റീമേക്ക് ചെയ്തു. കന്നടയിലും സിനിമ സൂപ്പർഹിറ്റായി മാറി.

2013ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ മീന തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർഹിറ്റ് സിനിമയായിരുന്നു ദൃശ്യം. ആറു ഭാഷകളിലാണ് ഈ സിനിമ റീമേക്ക് ചെയ്തത്. കമൽഹാസനെ നായകനാക്കി ജീത്തു ജോസഫ് തന്നെ തമിഴിൽ പാപനാസം എന്ന പേരിൽ സിനിമ റീമേക്ക് ചെയ്തിരുന്നു. ദൃശ്യ എന്ന പേരിൽ കന്നടയിലും, ദൃശ്യം എന്ന പേരിൽ തന്നെ തെലുങ്കിലും, ഹിന്ദിയിലും സിനിമ റീമേക്ക് ചെയ്തിരുന്നു. ധർമ്മയുദ്ധ എന്ന പേരിലാണ് സിംഹള ഭാഷയിൽ റീമേക്ക് ചെയ്തത്. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിൽ ചൈനീസിലും സിനിമ എത്തി.

2002 റിലീസ് ചെയ്ത പ്രിയദർശൻ സിനിമയാണ് കാക്കക്കുയിൽ. മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു കോമഡി ചിത്രമായിരുന്നു കാക്കക്കുയിൽ. ഈ സിനിമയും മൂന്ന് ഭാഷകളിൽ റീമേക്ക് ചെയ്തിട്ടുണ്ട്. ഗോലുമാൽ ഫൻ ലിമിറ്റഡ് എന്ന പേരിൽ ഹിന്ദിയിലും, ലണ്ടൻ എന്ന പേരിൽ തമിഴിലും, തപ്പു ചേസ്തി പപ്പു കുടു എന്ന പേരിൽ തെലുങ്കിലും റിലീസ് ചെയ്തു.

1993 ൽ ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളത്തിലെ ക്ലാസിക് ഹിറ്റ് സിനിമയാണ് മണിച്ചിത്രത്താഴ്. 365 ദിവസങ്ങളോളം തിയറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമ. ഈ സിനിമ നിരവധി ഭാഷകളിൽ റീമേക്കും ചെയ്തിട്ടുണ്ട്. ചന്ദ്രമുഖി എന്ന പേരിൽ രജനികാന്ത്, പ്രഭു, നയൻതാര, ജോതിക എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തമിഴിൽ റീമേക്ക് ചെയ്തത്. ദൂൽ ദുലയ്യ എന്ന പേരിൽ പ്രിയദർശൻ തന്നെ ഹിന്ദിയിൽ സിനിമ റീമേക്ക് ചെയ്തു. ആപ്ത മിത്ര എന്ന പേരിൽ കന്നടയിലും രാജ്മഹൽ എന്ന പേരിൽ ബംഗാളിയിലും സിനിമ റിലീസായി.

പ്രിയദർശൻ സംവിധാനം ചെയ്ത 1991ൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് കിലുക്കം. മോഹൻലാൽ, രേവതി, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുസ്കുരഹാത് എന്ന പേരിൽ പ്രിയദർശൻ തന്നെ ഹിന്ദിയിൽ സിനിമ റീമേക്ക് ചെയ്തു. അല്ലരി പിള്ള എന്ന പേരിൽ സിനിമ തെലുങ്കിലും റിലീസ് ചെയ്തു. 1989 റിലീസ് ചെയ്ത മോഹൻലാൽ സിനിമയാണ് കിരീടം. മോഹൻലാലിൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി മാറിയ സിനിമ കൂടിയാണ്. ആറു ഭാഷകളിൽ സിനിമ റീമേക്ക് ചെയ്യുകയും ചെയ്തു.

ഗർദിഷ് എന്ന പേരിൽ ഹിന്ദിയിലും, കിരീടം എന്ന പേരിൽ തമിഴിലും സിനിമ റീമേക്ക് ചെയ്തു. തുടർന്ന് പല പേരുകളിൽ സിനിമ വീണ്ടും റീമേക്ക് ചെയ്തിട്ടുണ്ട്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു അടിപൊളി സിനിമയാണ് ചിത്രം. 365 ദിവസങ്ങളിൽ അധികം തിയേറ്ററുകളിൽ സിനിമ പ്രദർശനം ചെയ്യിച്ചിരുന്നു. പ്യാർ ഹുവാ ചോരി ചോരി എന്ന പേരിൽ സിനിമ ഹിന്ദിയിലും, എങ്കിരുന്തോ വന്താൻ എന്ന പേരിൽ തമിഴിലും, അല്ലുഡു ഗാരൂ എന്ന പേരിൽ തെലുങ്കിലും സിനിമ റിമേക്ക് ചെയ്തു.

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ, കാർത്തിക, നെടുമുടി വേണു തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയാണ് താളവട്ടം. ക്യോൻ കി എന്ന പേരിൽ പ്രിയദർശൻ തന്നെ സിനിമ ഹിന്ദിയിൽ റീമേക്ക് ചെയ്തു. മനസ്സുക്കുൾ മത്താപ്പു എന്ന പേരിൽ തമിഴിലും സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്. 1985 പുറത്തിറങ്ങിയ മോഹൻലാൽ സിനിമയായിരുന്നു ബോയിങ് ബോയിങ്. ഹോളിവുഡിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഒരു സിനിമയുടെ മലയാളം റീമേക്കാണ് പ്രിയദർശൻ ഒരുക്കിയത്. ഗരം മസാല എന്ന പേരിൽ പ്രിയദർശൻ തന്നെ ഈ സിനിമ ഹിന്ദിയിൽ റീമേക്ക് ചെയ്തു.

നീ ടാറ്റ നാ ബിർള എന്ന പേരിൽ കന്നഡയിലും, സിലക്കോട്ടുടു എന്ന പേരിൽ തെലുങ്കിലും സിനിമ റീമേക്ക് ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സിനിമയാണ് പൂച്ചക്കൊരു മൂക്കുത്തി. അഞ്ചു ഭാഷകളിൽ ഈ സിനിമ റീമേക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹങ്കാമ എന്ന പേരിൽ ഹിന്ദിയിലും, തങ്കമണി രംഗമണി എന്ന പേരിൽ തമിഴിലും, ലേ ഹൗസ് ലേ എന്ന പേരിൽ ബംഗാളിയിലും സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്.