ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ അന്ന് തിരിച്ചറിഞ്ഞ മോഹൻലാൽ, അത് പുതിയൊരു ബന്ധത്തിന്റെ തുടക്കം ആയിരുന്നു
1 min read

ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ അന്ന് തിരിച്ചറിഞ്ഞ മോഹൻലാൽ, അത് പുതിയൊരു ബന്ധത്തിന്റെ തുടക്കം ആയിരുന്നു

മലയാളി പ്രേക്ഷകർക്ക് വളരെയധികം പരിചിതമായ ഒരു സാഹോദര്യബന്ധം ആണ് നടൻ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം. മോഹൻലാൽ എന്ന താരത്തിന്റെ ചിത്രങ്ങൾ മാത്രം ഒരുക്കി സ്വന്തമായി ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്താൻ സാധിച്ച വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. തന്റെ ജീവിതത്തിലേക്ക് ലാൽസാർ കടന്നു വന്നില്ലായിരുന്നുവെങ്കിൽ താൻ ആരും ആകുമായിരുന്നില്ല എന്ന് പല അഭിമുഖങ്ങളിലും ആന്റണി പെരുമ്പാവൂർ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇന്ന് സിനിമാ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ വിശ്വസനീയമായ ബ്രാൻഡ് ആയി നിലനിൽക്കുകയാണ് ആശിർവാദ് സിനിമ. എന്നാൽ തനിക്ക് എന്നും ഇഷ്ടം മോഹൻലാൽ എന്ന നടനവിസ്മയത്തിന് ഡ്രൈവർ ജോലി ആണെന്നും അദ്ദേഹം പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്.

1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ആയിരുന്നു ആന്റണിയുടെ ജനനം. പിന്നീട് വിദ്യാഭ്യാസകാലഘട്ടം കഴിഞ്ഞപ്പോൾ തന്നെ പ്രിയപ്പെട്ട ജോലിയായ ഡ്രൈവിങ്ങിലേക്ക് ആന്റണി ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.ഒരു ജീപ്പും ആന്റണി ഓടിക്കുന്ന കാലഘട്ടമായിരുന്നു അത്. അങ്ങനെ ഇരിക്കുന്ന സമയത്താണ് ബന്ധത്തിലുള്ള ഒരാളുടെ ശുപാർശപ്രകാരം ഒരുദിവസം സിനിമ ലൊക്കേഷനിലേക്ക് വാഹനമോടിക്കാനുള്ള അവസരം ലഭിച്ചത്. ശ്രീനിവാസൻറെ തിരക്കഥയിൽ ഒരുങ്ങിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി തന്റെ അന്നദാദാവിനെ ആന്റണി കണ്ടുമുട്ടുന്നത്. പല താരങ്ങൾക്ക് വേണ്ടി ഓടി കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരിക്കൽ മോഹൻലാലിന്റെ അമ്പലമുകളിലെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരുവാൻ ഉള്ള ഒരു അവസരം ലഭിക്കുന്നത്. അന്നാണ് മോഹൻലാലിനെ ആന്റണി പെരുമ്പാവൂർ ആദ്യമായി അടുത്ത് ഒന്ന് കാണുന്നത്.

ലൊക്കേഷനിൽ കൊണ്ടുവന്നതിനു ശേഷം തിരികെ തിരുവനന്തപുരത്തെ മോഹൻലാലിന്റെ വീട്ടിലേക്ക് കൊണ്ടു പോയതും ആന്റണി പെരുമ്പാവൂർ തന്നെയായിരുന്നു. എന്നാൽ ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള ബന്ധം ആർക്കും തകർക്കാൻ സാധിക്കാത്ത തലത്തിലേക്ക് ഉയരുന്നത് മൂന്നാംമുറ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ്. അമ്പലമുകളിൽ സുഹൃത്തുക്കൾക്കൊപ്പം ഷൂട്ടിംഗ് കാണാൻ എത്തുകയായിരുന്നു ആന്റണി. ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ തിരിച്ചറിഞ്ഞ മോഹൻലാൽ അടുത്തേക്ക് വിളിക്കുകയായിരുന്നു. ആന്റണിയുടെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവ് തുടങ്ങുന്നത് ആ നിമിഷം മുതലാണ്. ഷൂട്ടിംഗ് തീർന്നതോടെ ആണ് മോഹൻലാൽ തേന്മാവിൽ കൊമ്പത്തിൽ ശോഭനയോടെ ചോദിക്കുന്നതു പോലെ പോരുന്നോ എന്റെ കൂടെ എന്ന് ചോദിച്ചത്, തുടർന്ന് മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ മാറുകയായിരുന്നു ആന്റണി, ലാൽസാർ രാവിലെ ഉണരണം എങ്കിൽ പോലും താൻ വിളിച്ചു ഉണർത്തണം എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്.