ന്യൂ ജനറേഷനൊപ്പം കട്ടക്ക് നിൽക്കാൻ മോഹൻലാൽ! : ‘മോഹൻലാൽ 353’ പ്രഖ്യാപിച്ചു ; പാൻ ഇന്ത്യൻ ലെവൽ!
1 min read

ന്യൂ ജനറേഷനൊപ്പം കട്ടക്ക് നിൽക്കാൻ മോഹൻലാൽ! : ‘മോഹൻലാൽ 353’ പ്രഖ്യാപിച്ചു ; പാൻ ഇന്ത്യൻ ലെവൽ!

മോഹന്‍ലാല്‍ നായകനായി എത്തുന്ന വമ്പന്‍ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. അതില്‍ മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ്, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന് റാം, ആക്ഷന്‍ ത്രില്ലറായെത്തുന്ന വൈശാഖ് ചിത്രം മോന്‍സ്റ്റര്‍, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍, പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ എന്നിവയൊക്കെയാണ് മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്ത് റിലീസ് ആകാനുള്ള ചിത്രങ്ങള്‍. ഇപ്പോഴിതാ പുതിയ സംവിധായകനൊപ്പം സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. ഫഹദ് ഫാസില്‍-സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത അതിരന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിവേക് ആണ് മോഹന്‍ലാല്‍ നായകനാകുന്ന ‘മോഹന്‍ലാല്‍ 353’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

പുതിയ ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ….. മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ് തനിക്ക് ഷിബു ബേബി ജോണുമായി. ആ ബന്ധം ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കാന്‍ പോകുകയാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബും ചേര്‍ന്ന് നിര്‍മിക്കുന്ന പടത്തില്‍ നായകനായി താന്‍ എത്തുകയാണ്. യുവ സംവിധായകന്‍ വിവേക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമ ചെയ്ത് കഴിഞ്ഞാല്‍ ഇവരുടെ സിനിമയില്‍ താന്‍ പങ്കുചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വേഗം തന്നെ നിങ്ങളുമായി ഷെയര്‍ ചെയ്യുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളിലേക്ക് നല്ല സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് ഷിബു ബേബി ജോണും തുറന്നു പറഞ്ഞു. താന്‍ ലാലിനെ ആദ്യമായി പരിചയപ്പെടുന്നത് ഒരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ്. അന്ന് മോഹന്‍ലാലിനൊപ്പം പരിചയപ്പെട്ട മറ്റൊരു ആളായിരുന്നു സെഞ്ച്വറി കൊച്ചുമോന്‍. വ്യത്യസ്ത മേഖലകളിലായിരുന്നിട്ടും ഞങ്ങളുടെ സൗഹൃദം മുന്നോട്ടുപോയി. ഇപ്പോള്‍ ആ സൗഹൃദം ഒരു സംയുക്ത സംരംഭത്തിലേക്ക് നീങ്ങിയിരിക്കുന്നു. ഷിബു ബേബി ജോണ്‍ പറഞ്ഞു. അതേസമയം, മോഹന്‍ലാലിന്റെ ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.