ഇന്ത്യയിലെ ഏറ്റവും മികച്ച നടനും സംവിധായകനും ഒരുമിച്ച് ഒരു സിനിമ വരുന്നു ; ഔദ്യോഗികമായി സ്ഥിരീകരിച്ച് മോഹന്‍ലാല്‍
1 min read

ഇന്ത്യയിലെ ഏറ്റവും മികച്ച നടനും സംവിധായകനും ഒരുമിച്ച് ഒരു സിനിമ വരുന്നു ; ഔദ്യോഗികമായി സ്ഥിരീകരിച്ച് മോഹന്‍ലാല്‍

ലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ലിജോ ജോസും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയകളില്‍ സംസാരവിഷയമായിരുന്നു. ഇപ്പോഴിതാ ഒഫിഷ്യലായി ഇതിന് സ്ഥിരീകരണം വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലിജോ ജോസുമായി സിനിമ ചെയ്യുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെന്‍ച്യുറി ഫിലിംസ് ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നതെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയൊടൊപ്പമുള്‌ല മോഹന്‍ലാലിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ‘തിരിച്ചുവരവ് എപ്പോഴും രാജാകീയമായിരിക്കണം.. അത് മലയാള സിനിമയുടെ രാജാവ് കൂടി ആകുമ്പോള്‍ വിമര്‍ശകരുടെ വാ അടയും’, ” ഡേയ് കണ്ണാ ആരംഭിക്കലാമാ’, ‘പാക്ക താനേ പോറേം.. ലാലേട്ടനോടെ ആട്ടത്തെ’ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. നിരവധി പേരാണ് മോഹന്‍ലാലിനും ടീമിനും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്റെ നിര്‍മ്മാണമെന്ന് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തതും മോഹന്‍ലാല്‍ ആയിരുന്നു. പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതായിരുന്നു ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ പുതിയ അപ്ഡേറ്റില്‍ നിന്നും മനസിലായത്. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഒരുങ്ങുന്ന ഈ ദൃശ്യ വിരുന്ന് വലിയ വിജയം ആയി തീരട്ടെ എന്നും നിരവധി പേര്‍ ആശംസിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പുറത്തുവിട്ട രണ്ട് പോസ്റ്ററുകളില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയുമായിരുന്നു. പോസ്റ്ററിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ‘പ്രതിഭയും പ്രതിഭാസവും ഒന്നാകാന്‍ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങള്‍ കൈകോര്‍ക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങള്‍ എത്തുന്നു. ഇന്ത്യന്‍ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങള്‍ക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവര്‍ക്ക് ഒരു കിടിലം സര്‍പ്രൈസ് കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം’, എന്നായിരുന്നു കുറിപ്പ്.