മോഹന്‍ലാല്‍ ഇപ്പോള്‍ പുതിയ പാതയില്‍ ; അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍
1 min read

മോഹന്‍ലാല്‍ ഇപ്പോള്‍ പുതിയ പാതയില്‍ ; അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍

ലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ മോണ്‍സ്റ്ററിന് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം മികച്ച സ്‌ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഇറങ്ങിയതിന് ശേഷം മോഹന്‍ലാലിന്റെ സിനിമ സെലക്ഷനെക്കുറിച്ചും അവതരണത്തെക്കുറിച്ചും ഏറെയും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇന്‍ഡയറക്ട് മീനിംഗ് ഡയലോഗുകളുടെ പേരിലും മോഹന്‍ലാലിനെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാലിപ്പോഴിതാ മോഹന്‍ലാല്‍ പുതിയ പാതയിലാണെന്നു തെളിയിക്കുന്നതാണ് അനൗണ്‍സ് ചെയ്ത പ്രോജക്ടുകളും അണിയറയില്‍ ചര്‍ച്ചയിലുള്ളതും.

മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നുവന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ആ വാര്‍ത്ത സത്യമാണെന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ ആരാധകരും സിനിമാ പേരമികളും ഏറെ പ്രതീക്ഷയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹന്‍ലാല്‍ പുതിയ സിനിമയുടെ പ്രഖ്യാപികനം നടത്തിയത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പേരോ പ്രമേയമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകളില്‍ ‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് പറയുന്നത്.

ഈ സിനിമ കൂടാതെ മലയാളത്തിലെ യുവ സംവിധായകര്‍ക്കൊപ്പവും തിരക്കഥാകൃത്തുകള്‍ക്കൊപ്പവും സഘ്യം ചേരുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ മാത്രം സ്‌ക്രീനിലെത്തുന്ന എലോണ്‍ ആണ് അടുത്ത് റിലീസ് ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് ടീം ഒരുമിക്കുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഡോണ്‍മാക്സ് ആണ് എഡിറ്റിങ്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ജൂലൈ അവസാനം പാക്കപ്പ് ആയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 3 ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന റാമില്‍ തെന്നിന്ത്യന്‍ താരം തൃഷ ആണ് നായിക.അതേസമയം മൂന്നുവര്‍ഷത്തിനു ശേഷമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുന്‍പാണ് ചിത്രീകരണം ആരംഭിച്ചത്. രമേഷ് പി. പിള്ളയും സുധന്‍ എസ്. പിള്ളയും ചേര്‍ന്നാണ് നിര്‍മ്മാണം. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് വി.എസ്. വിനായക്, സംഗീതം : വിഷ്ണു ശ്യാം.