“അഭിനയം കൂടുതൽ പഠിക്കാൻ മോഹൻലാൽ സഹായിച്ചു” : നടൻ സൂര്യയുടെ വാക്കുകൾ…
1 min read

“അഭിനയം കൂടുതൽ പഠിക്കാൻ മോഹൻലാൽ സഹായിച്ചു” : നടൻ സൂര്യയുടെ വാക്കുകൾ…

തമിഴ് സൂപ്പർ താരമായ സൂര്യയ്ക് നിരവധി ആരാധകരാണ് മലയാളത്തിലും തമിഴിലും ഒക്കെയായി ഉള്ളത്. മോഹൻലാലിന്റെ ഒരു ആരാധകനാണ് താനെന്ന് പലതവണ സുര്യ തുറന്നു പറഞ്ഞിട്ടുമുണ്ട്. സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഗജിനി, ഖാഖ ഖാഖയിൽ ഒക്കെ തനിക്ക് പ്രചോദനമായതെന്ന് നടൻ മോഹൻലാൽ ആണെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ സൂര്യ.

 

ഫേസ്ബുക്കിൽ മോഹൻലാലിനോടൊപ്പം തൽസമയം സംസാരിക്കുകയായിരുന്നു ഇരുവരും. സ്ഫടികം കിരീടം തുടങ്ങിയ ചിത്രങ്ങളിലെ മോഹൻലാലിന്റെ പ്രകടനങ്ങൾ തന്റെ ഗജനിയിലെ അഭിനയത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുവാനും കൂടുതൽ പഠിക്കുവാനും ഉള്ള അവസരം ആയിരുന്നു എനിക്ക്. അദ്ദേഹത്തോടൊപ്പം ചെയ്ത കാപ്പാൻ എന്ന ചിത്രം. എനിക്ക് പ്രായമെത്തുമ്പോൾ അദ്ദേഹത്തെപ്പോലെ അഭിനയിക്കാൻ കഴിയണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും സൂര്യ പറയുന്നുണ്ട്.

കെ വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാനിൽ സൂര്യയും മോഹൻലാലും വളരെ മികച്ച കഥാപാത്രങ്ങൾ ആയി തന്നെയാണ് എത്തിയത്. വളരെ കുറച്ചു രംഗങ്ങളിൽ മാത്രമേ ചിത്രത്തിൽ മോഹൻലാൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും തനിക്ക് ലഭിച്ച ആ രംഗങ്ങൾ എല്ലാം മനോഹരമാക്കാൻ മോഹൻലാലിന് സാധിച്ചിരുന്നു. മോഹൻലാൽ ഫാൻസിൽ നിന്നും വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരു ചിത്രം കൂടിയായിരുന്നു കാപ്പാൻ. എന്തിനാണ് അങ്ങനെ ഒരു ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് എന്നായിരുന്നു കൂടുതൽ ആളുകളും ആ സമയത്ത് വിമർശിച്ചിരുന്നത്. എന്നാൽ എന്നും കഥാപാത്രത്തിന് മുൻതൂക്കം നൽകുന്ന മോഹൻലാൽ അത്തരമൊരു കഥാപാത്രത്തിൽ എത്തിയതിന് ഒരിക്കലും അത്ഭുതപ്പെടാനില്ല എന്നതാണ് സത്യം. കാരണം അദ്ദേഹം ഒരിക്കലും എത്രസമയം സ്‌ക്രീനിൽ നിലനിൽക്കുന്നു എന്നതിനല്ല പ്രാധാന്യം നൽകുന്നത്. കഥാപാത്രം എത്രത്തോളം ആഴമേറിയതാണ് എന്നതിനാണ് പ്രാധാന്യം നൽകുന്നത്.

അദ്ദേഹം ഗസ്റ്റ് റോളുകളിൽ പോലും വളരെ മികച്ച രീതിയിൽ അഭിനയിക്കുന്ന ഒരു പ്രതിഭ കൂടിയാണ്. സമ്മർ ഇൻ ബത്ലേഹം എന്ന ചിത്രത്തിൽ ഒരൊറ്റ രംഗത്തിൽ മാത്രമാണ് മോഹൻലാലിന്റെ കഥാപാത്രത്തെ കാണിക്കുന്നത്. പക്ഷേ ഇന്നും ആ സിനിമ അറിയപ്പെടുന്നത് നിരഞ്ജന്റെ പേരിൽ തന്നെയാണ്. അതാണ് മോഹൻലാൽ എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറയുന്നത്. അതേസമയം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം എത്തുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.