ഫേസ് ഓഫ് ദ വീക്ക്‌ ആയി മോഹൻലാൽ! ; നാഷണൽ ഫിലിം ആർക്കയ്വ്വ് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പിന് കയ്യടി
1 min read

ഫേസ് ഓഫ് ദ വീക്ക്‌ ആയി മോഹൻലാൽ! ; നാഷണൽ ഫിലിം ആർക്കയ്വ്വ് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പിന് കയ്യടി

മലയാളികൾക്ക് എല്ലാകാലവും ഓർക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ.  അതുകൊണ്ട് തന്നെ മലയാള സിനിമയിലെ താര രാജാവ് എന്ന അംഗീകാരം അന്നും, ഇന്നും അദ്ദേഹത്തിന് സ്വന്തമാണ്.  പുതിയ ചിത്രങ്ങളേക്കാളെല്ലാം അദ്ദേഹത്തിൻ്റെ പഴയകാല സിനിമകളെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് മലയാളികൾ. അത്തരത്തിൽ മോഹൻലാൽ എന്ന നടനെ അടയാളപ്പെടുത്തിയ സിനിമകളിൽ ഒന്നാണ് ‘നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ.’ സിനിമയെ സംബന്ധിച്ച മറ്റൊരു വിശേഷമാണിപ്പോൾ പുറത്തു വരുന്നത്. ‘നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യയുടെ’ ഫേസ് ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത് മോഹൻലാലിനെയാണ് നമ്മുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ അദ്ദേഹത്തിൻ്റെ അഭിനയത്തെ പരിഗണിച്ചാണ് ഇത്തരമൊരു അംഗീകാരം.

പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നമ്മുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ.’  സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്. കെ.കെ.സുധാകരൻ രചിച്ച ‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർ‌ക്കാം’ എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.  മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ ശാരിയായിരുന്നു നായിക വേഷം കൈകാര്യം ചെയ്തത്.

സോളമൻ എന്ന തൻ്റെ കഥാപാത്രത്തിലൂടെ എക്കാലത്തെയും മികച്ച പ്രണയ വേഷങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ ചെയ്തത്.  മറ്റു കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വേഷം.  ചിത്രത്തിൻ്റെ ആവിഷ്കരണവും, മനോഹരമായ ദൃശ്യങ്ങളും, പ്രണയാർദമായ ഗാനങ്ങളും എടുത്തു പറയേണ്ട സവിശേഷതകളാണ്.  ഇവയെല്ലാം പരിഗണിച്ചുകൊണ്ട് ‘നമ്മുക്ക് പാർക്കാൻ മുന്തിത്തോപ്പ്’ എന്ന സിനിമയെയും, ചിത്രത്തിൻ്റെ ഛായഗ്രഹകനായ ‘വേണു’ എന്ന വ്യക്തിയ്ക്ക് ചിത്രത്തിലെ മികച്ച ദൃശ്യാവിഷ്‌കരണത്തെ പരിഗണിച്ച് നാഷണൽ ഫിലിം അവാർഡ് ഉൾപ്പടെ ലഭിച്ചിരുന്നു.  ചിത്രത്തിലെ മനോഹര ഗാനത്തിൽ അതിനേക്കാൾ ഭംഗിയായ രീതിയിലാണ് അതിലെ മുന്തിരിതോപ്പുകളേയും മറ്റും കാണിച്ചിരിക്കുന്നത്. ഗാനങ്ങൾക്ക് അനുസരിച്ച് മനോഹരമായ ദൃശ്യാവിഷ്കരണം ചിത്രത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചതിനാലാണ് ഇത്തരമൊരു അവാർഡ് ലഭിച്ചത്.  സിനിമ റിലീസായി വർഷങ്ങൾ പിന്നിടുമ്പോഴും സിനിമയിലെ മനോഹര രംഗങ്ങളും, ഗാനങ്ങളും ഇന്നും പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ടതിനുള്ള കാരണം ചിത്രത്തിലെ ഭംഗിയാർന്ന ദൃശ്യങ്ങളായിരുന്നു.

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ ‘ഉത്തമഗീതത്തിലെ’ ഗീതങ്ങളാലാണ്‌ പ്രേക്ഷകരുമായി പങ്കിടുന്നത്. സിനിമയിലെ ക്ലൈമാക്സ് രംഗം മലയാള സിനിമയിലെ തന്നെ അതുവരെ ഉണ്ടായിട്ടുള്ള ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിന് അടിവരയിട്ട തരത്തിലായിരുന്നു. പത്മരാജൻ്റെ എല്ലാ സിനിമകളിലെന്ന പോലെ പ്രണയമെന്ന സങ്കൽപ്പത്തിന് പ്രാധ്യാനം നൽകിക്കൊണ്ടായിരുന്നു ഈ ചിത്രവും. മികച്ച അഭിനയത്തിലൂടെ നായക വേഷം എങ്ങനെ വ്യത്യസ്തവും, ഭംഗിയുള്ളതാക്കമെന്നും മോഹൻലാൽ തെളിയിക്കുകയായിരുന്നു.