‘വെറും നാലാം ക്ലാസ്സുക്കാരന്റെ ബുദ്ധി അങ്ങ് നേപ്പാള്‍ വരെ എത്തിയിരിക്കുന്നു’ ; മോഹന്‍ലാലിന്റെ റേഞ്ച് കാണിച്ച് തന്ന ആരാധകന്റെ കുറിപ്പ് വൈറലാവുന്നു
1 min read

‘വെറും നാലാം ക്ലാസ്സുക്കാരന്റെ ബുദ്ധി അങ്ങ് നേപ്പാള്‍ വരെ എത്തിയിരിക്കുന്നു’ ; മോഹന്‍ലാലിന്റെ റേഞ്ച് കാണിച്ച് തന്ന ആരാധകന്റെ കുറിപ്പ് വൈറലാവുന്നു

ലയാള സിനിമയുടെ പ്രിയനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരം പിന്നീട് മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇതിഹാസ താരമായി മാറുകയായിരുന്നു. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസില്‍ ചേക്കേറിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫാന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. ലാലേട്ടന്റെ ചിത്രമാണ് തന്റെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പറായി ഇട്ടിരിക്കുന്നതെന്നും മറ്റൊരു രാജ്യത്തെ തന്റെ സുഹൃത്ത് ലാലേട്ടന്റെ ചിത്രം കണ്ട് അദ്ദേഹത്തെ മനസിലാക്കിയ കാര്യവും ദൃശ്യം സിനിമയെക്കുറിച്ചും മോഹന്‍ലാല്‍ ഫാന്‍ കുറിപ്പില്‍ പറയുന്നു.

സമയം ഉള്ളവര്‍ വായിച്ചു നോക്കുക. പ്രത്യേകിച്ച് ലാലേട്ടന്‍ ഫാന്‍സ് എന്തായാലും വായിച്ചു നോക്കണം. ലാലേട്ടന്‍ ഫാന്‍ എന്ന നിലയില്‍ ഈ പോസ്റ്റ് ഇടുമ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇത് എന്റെ മൊബൈലിന്റെ വോള്‍പ്പേപ്പര്‍ ആണ്.  ഇന്ന് ഡ്യൂട്ടിയുടെ ഇടക്ക് ഒന്ന് ചായകുടിക്കാന്‍ വേണ്ടി ക്യാന്റീനിലേക്ക് പോയതാണ്. ക്യാന്റീനില്‍ പോയി അവിടെ ഇരുന്ന് ചായ കുടിക്കുമ്പോള്‍. ഞാന്‍ ചുമ്മാ മൊബൈല്‍ എടുത്ത് നോക്കിയതാണ്.  അപ്പോഴാണ് അടുത്ത് ഇരുന്ന ഒരു നേപ്പാളി സുഹൃത്ത് ഞാന്‍ പ്രതീക്ഷിക്കാതെ ഒരു കാര്യം എന്റെ മൊബൈലേക്ക് നോക്കി പറഞ്ഞത്. ‘മോഹന്‍ലാല്‍.. ജോര്‍ജ്ക്കുട്ടി’ എന്ന്. അത് കഴിഞ്ഞപ്പോള്‍ ഒരു നിമിഷം ഞാന്‍ അത്ഭുതപ്പെട്ട് പോയി. ഒരു നേപ്പാളി സുഹൃത്ത് എന്റെ മൊബൈലിലെ ലാലേട്ടന്റെ ഫോട്ടോ കണ്ടപ്പോള്‍ പറഞ്ഞതാണ് ഇത്.  ശരിക്കും എന്നെ അത് ഞെട്ടിച്ചു കളഞ്ഞു.

മറ്റൊരു രാജ്യത്തെ ഒരാള്‍ ലാലേട്ടന്റെ ഫോട്ടോ കണ്ടപ്പോള്‍ പറഞ്ഞ കാര്യം ആണ്. അപ്പോള്‍ മനസ്സിലായില്ലേ ലാലേട്ടന്റെ ദൃശ്യവും. അതിലേ  ജോര്‍ജ്ക്കുട്ടി എന്ന കഥാപാത്രത്തിന്റെയും റേഞ്ച്. എന്നിട്ട് ഞാന്‍ പറയാതെ തന്നെ ആ നേപ്പാളി സുഹൃത്ത് എന്നോട് ഇങ്ങോട്ട് പറയാണ് ‘ ദൃശ്യം ‘ എന്ന്. സത്യത്തില്‍ ഇങ്ങനെ ഒക്കെ കേട്ടപ്പോള്‍. ഒരു ലാലേട്ടന്‍ ഫാന്‍ എന്നതില്‍. ഒരുപാട് സന്തോഷം തോന്നി. അങ്ങനെ ഞാന്‍ അവനോട് ചോദിച്ചു എങ്ങനെയുണ്ട് ദൃശ്യം എന്ന്. അപ്പോള്‍ അവന്‍ എന്നോട് പറഞ്ഞത്. ഭായ് ബഹുത് അച്ഛാ മൂവി ഹേ. പിന്നീട് പറഞ്ഞത് ഈ പടത്തില്‍ അടി ഇടിയും ഒന്നുമില്ല. ഇതില്‍ ബുദ്ധി കൊണ്ടാണ് ജോര്‍ജ്ക്കുട്ടി അഭിനയിക്കുന്നത് എന്ന്. ഇതൊക്കെ പോരേ മക്കളേ. ലാലേട്ടന്റെയും ലാലേട്ടന്റെ ജോര്‍ജ്ക്കുട്ടി എന്ന കഥാപാത്രത്തിന്റെയും റേഞ്ച് അറിയാനെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

പിന്നെ ഞാന്‍ ചോദിച്ചു ദൃശ്യം 2 കണ്ടോ എന്ന്. അപ്പോള്‍ ആ നേപ്പാളി പയ്യന്‍ പറഞ്ഞത് അതും ഞാന്‍ കണ്ടതാണ് എന്ന്. പിന്നെ ഞാന്‍ ചോദിച്ച ചോദ്യം ദൃശ്യം 1 ആണോ. ദൃശ്യം 2 ആണോ മികച്ചത് എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞത് ദൃശ്യം 2 ബഹുത് അച്ഛാ മൂവി. Bt, ദൃശ്യം 1 അച്ഛാ ഹേ. വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു അപ്പോള്‍ എനിക്ക്. എന്നിട്ട് ആ നേപ്പാളി പയ്യന്റെ സുഹൃത്ത് ആ സമയം കാന്റീനിലേക്ക് വന്നപ്പോള്‍ അവന്‍ ചോദിച്ചു എന്താ കാര്യം എന്ന്. അപ്പോള്‍ അവന്‍ അവന്റെ സുഹൃത്തിനോട് പറയാണ്. ഭായ്. മോഹന്‍ലാല്‍ മാലും മേ. അച്ഛാ ആക്ടര്‍ ഹേ. ദൃശ്യം മൂവി ദേക്കാ, ബഹുത് അച്ഛാ. ആ സമയം തന്നെ ആ നേപ്പാളി പയ്യന്റെ സുഹൃത്ത് യൂട്യൂബില്‍ അടിച്ചു നോക്കി എന്നിട്ട് പറഞ്ഞു ഇതാണോ എന്ന് കുറിപ്പില്‍ പറയുന്നു.

അപ്പോള്‍ ഞാന്‍ പറഞ്ഞ് ഇത് തന്നെ. അപ്പോള്‍ ആ പയ്യന്റെ സുഹൃത്ത് എന്നോട് പറയാണ്. ഇത് ഞാന്‍ കണ്ടിട്ടുണ്ട്. സൂപ്പര്‍ പടം ആണെന്ന്. ഞാന്‍ ഒന്ന് ഞെട്ടി. എന്നിട്ട് ക്യാന്റീനില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ ആ നേപ്പാളി സുഹൃത്ത് എന്നോട് പറഞ്ഞ് പോകുകയാണ്. ജോര്‍ജ്ക്കുട്ടി.. ജോര്‍ജ്ക്കുട്ടി എന്ന്. അതില്‍ നിന്നും മനസിലാക്കാം ജോര്‍ജ്ക്കുട്ടി എന്ന കഥാപാത്രം രാജ്യത്തിനു അപ്പുറം എത്രത്തോളം പ്രചോദനവും. മനസ്സില്‍ കയറിയിട്ടിണ്ടന്നും. വെറും 4 ആം ക്ലാസ്സുക്കാരന്റെ ബുദ്ധി അങ്ങ് നേപ്പാള്‍ വരെ എത്തിയിരിക്കുന്നു.. മക്കളേ, ഇനി ആരൊക്കെ വന്നാലും പോയാലും ജോര്‍ജ്ക്കുട്ടിയുടെ തട്ട് താഴില്ല മക്കളേ. എന്തോ ഈ കാര്യം ഇവിടെ പോസ്റ്റണമെന്ന് തോന്നി. അതാണ് പോസ്റ്റിയത്. ലാലേട്ടന്‍ ഫാന്‍ ബോയ് എന്നായിരുന്നു കുറിപ്പില്‍ അവസാനം കുറിച്ചത്.