Latest News

‘ലാൽ സ്പർശം’ എന്ന പേരിൽ പെരുമ്പാവൂർ മോഹൻലാൽ ഫാൻസിന്റെ കാരുണ്യപ്രവർത്തനം ചൊവ്വര മാതൃഛായയിൽ

ലാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തിന്റെ അറുപത്തിരണ്ടാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മലയാള സിനിമയ്ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയ ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്. 42 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാലിനോടൊപ്പം പലകാലഘട്ടങ്ങളിലായി സഞ്ചരിച്ച ഇപ്പോഴും സഞ്ചരിക്കുന്ന താരങ്ങളാണാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. താരത്തിന്റെ ആരാധകരും ആശംസകള്‍ അറിയിക്കുകയും പിറന്നാള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. മുംബൈയില്‍വെച്ചായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ആഘോഷം.

ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ലാല്‍ സ്പര്‍ശം എന്ന പേരില്‍ പെരുമ്പാവൂര്‍ മോഹന്‍ലാല്‍ ഫാന്‍സ് നടത്തി വരുന്ന ഈ വര്‍ഷത്തെ പരിപാടി ചൊവ്വെരെ മാതൃഛായയില്‍ നടത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഒരു തുക കൈമാറുകയും അവിടുത്തെ ആളുകളുടെ കൂടെ കേക്ക് മുറിച്ചു ആഘോഷിക്കുകയും ചെയ്തു.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ആനന്ദ് ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങളോടൊപ്പം കുറിപ്പും പങ്കുവെച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം : ലാലേട്ടന്റെ ജന്മദിനത്തോട് അനുബന്ധിച്ചു ലാല്‍സ്പര്‍ശം എന്ന പേരില്‍ പെരുമ്പാവൂര്‍ മോഹന്‍ലാല്‍ ഫാന്‍സ് നടത്തിവരുന്ന ഈ വര്‍ഷത്തെ പരിപാടി ചൊവ്വരെ മാതൃഛായയില്‍ നടത്തുകയും, ഒരു തുക കൈമാറുകയും അവിടുത്തെ ആളുകളുടെ കൂടെ കേക്ക് മുറിച്ചു ആഘോഷിക്കുകയും ചെയ്തു. എന്നാണ് ചിത്രത്തിനോടൊപ്പം കുറിച്ചത്.

താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എലോണ്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ‘യഥാര്‍ത്ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്’ എന്ന ആമുഖവുമായാണ് ടീസര്‍ പുറത്തുവിട്ടത്. എക്‌സ്‌പെരിമെന്റല്‍ വണ്‍-മാന്‍ ത്രില്ലര്‍ വിഭാഗത്തിലെ ചിത്രമാണിത്. മോഹന്‍ലാല്‍ വെള്ള വസ്ത്രം ധരിച്ച് ആയോധന കലകള്‍ അവതരിപ്പിക്കുന്ന തരത്തിലാണ് അവതരണം. ഏറെ നാളുകള്‍ക്കു ശേഷമുള്ള മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടാണ് ഈ ചിത്രമെന്നത്‌കൊണ്ട തന്നെ പ്രേക്ഷകര്‍ വന്‍ ആകാംഷയിലാണ് കാത്തിരിക്കുന്നത്.