മോഹൻലാലിന് ആദ്യ ചിത്രത്തിന്റെ ഓഡിഷന് സിബി മലയിൽ നൽകിയത് മാർക്കും പിന്നീട് നടന്നതും
1 min read

മോഹൻലാലിന് ആദ്യ ചിത്രത്തിന്റെ ഓഡിഷന് സിബി മലയിൽ നൽകിയത് മാർക്കും പിന്നീട് നടന്നതും


മലയാള സിനിമ ലോകത്തെ പകരം വയ്ക്കാൻ ഇല്ലാത്ത നടനാണ് മോഹൻലാൽ . അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന മോഹൻലാൽ ആദ്യമായി സിനിമയിൽ എത്തിയത് വില്ലനായി  മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ ആയിരുന്നു. ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ഫാസിലും. മോഹൻലാൽ ആദ്യ ചിത്രത്തിലേക്ക്  എത്തിയത് ഓഡിഷനിലൂടെയാണ് എന്നത് എത്ര പേർക്കറിയാം . മോഹൻലാൽ തന്നെ ഇതിനെ കുറിച്ച് കുറച്ചു നാൾ മുൻപ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മോഹൻലാലിന് വലിയ പ്രശംസ ലഭിച്ചിരുന്നു.  ആദ്യ ചിത്രത്തിലെ അഭിനയത്തിന് ശേഷം മോഹൻലാലിന്  തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഫാസിലിന്റെ തന്നെ ഒട്ടനവധി  ചിത്രങ്ങളിൽ മോഹൻലാലിന് അവസരം ലഭിച്ചു. പക്ഷേ ആദ്യ ചിത്രത്തിലേക്ക്  മോഹൻലാൽ എത്തിയത് വളരെ വ്യത്യസ്തമായിരുന്നു. ഫാസിൽ തന്റെ ചിത്രത്തിലേക്ക് പ്രതിനായകനായി ഒരാളെ കണ്ടെത്തുന്നതിന് ഒരു ഓഡിഷൻ സംഘടിപ്പിച്ചിരുന്നു. വിധികർത്താക്കൾ ആയി എത്തിയത് സംവിധായകരായ ഫാസിൽ ജിജോ,സിബി മലയിൽ എന്നിവരായിരുന്നു. മോഹൻലാലിനോട് വിധികർത്താക്കൾ രജനികാന്തിനെ പോലെ അഭിനയിച്ചു കാണിക്കാനാണ്  പറഞ്ഞത്. അതിനു ലാൽ നൽകിയ മറുപടി തനിക്ക് അങ്ങനെ ഒന്നും ചെയ്യാൻ അറിയില്ല എന്നാണ്. പകരം തന്റേതായ രീതിയിൽ അഭിനയിച്ചു കാണിക്കാമെന്നും ആയിരുന്നു.

അന്നത്തെ മോഹൻലാലിന്റെ പ്രകടനത്തിന് സംവിധായകൻ സിബി മലയിൽ നൽകിയ മാർക്ക്  രസകരമായിരുന്നു. അപ്പോഴത്തെ പ്രകടനത്തിന് സിബി മലയിൽ മോഹൻലാലിന് വെറും രണ്ടു മാർക്ക് മാത്രമാണ് നൽകിയത് പിന്നീടുള്ളതിനു 4 ,6 ,8 അങ്ങനെയായിരുന്നു അദ്ദേഹം നൽകിയത്. എന്നാൽ അന്ന് ഫാസിൽ മോഹൻലാലിന് തൊണ്ണൂറ്റി അഞ്ചും ജിജോ തൊണ്ണൂറ്റി ഏഴും മാർക്ക് നൽകി എന്ന് മോഹൻലാൽ ഇന്റർവ്യൂവിൽ തുറന്നു പറയുന്നു. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ പിന്നീട് മോഹൻലാൽ എന്ന നടൻ ദേശീയ അവാർഡടക്കം വലിയ പുരസ്‌ക്കാരങ്ങൾ വാങ്ങിക്കൂട്ടിയത് ആ ഏറ്റവും കുറവ് മാർക്ക് ഇട്ട സംവിധായകനായ സിബി മലയിലിന്റെ ചിത്രങ്ങളിലൂടെയാണ്. ശരിക്കും കാലത്തിന്റെ കാവ്യനീതി എന്ന് പറയുന്നത് ഇതാണ് . കിരീടം, ഭരതം എന്നീ സിബി മലയിൽ ചിത്രങ്ങളിലെ അവിസ്മരണീയ പ്രകടനത്തിനാണ് മോഹൻലാലിന് രണ്ടു വട്ടം ദേശീയ അവാർഡ് ലഭിച്ചത് .