“മോഹൻലാലിനെയും മമ്മൂട്ടിയെയും തള്ളിപ്പറയാൻ പാടില്ല അവർ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്” – ഷൈൻ ടോം ചാക്കോ
1 min read

“മോഹൻലാലിനെയും മമ്മൂട്ടിയെയും തള്ളിപ്പറയാൻ പാടില്ല അവർ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്” – ഷൈൻ ടോം ചാക്കോ

ഇന്ന് മലയാളത്തിലെ പുതുതായി ഇറങ്ങുന്ന ഏത് സിനിമ നോക്കിയാലും ഏതേലും ഒരു കഥാപാത്രമായി ഷൈന്‍ ടോം ചാക്കോ എന്ന നടൻ ഉണ്ടാകും. സ്വാഭാവിക അഭിനയമാണ് ഷൈൻ ടോം ചാക്കോയുടെ മികവായി പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ സിനിമയിലെ താര രാജാക്കന്മാരെ കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ എത്ര മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവരെ നമ്മള്‍ ഒരിക്കലും തള്ളിപ്പറയാൻ പാടില്ല. പക്ഷേ ഇന്നും ഞാന്‍ അവരെ തള്ളിപ്പറയുന്നവരെ കണ്ടിട്ടുണ്ട്. ഇത്രയും അവര്‍ നമ്മുടെ മുന്‍പില്‍ മികച്ച രീതിയിൽ പെര്‍ഫോം ചെയ്തിട്ടും. അതുകൊണ്ട് തന്നെ വ്യക്തികൾക്ക് അല്ല സിനിമയിൽ പ്രധാന്യം. അവരുടെ കഥാപാത്രങ്ങള്‍ക്കാണ്.


ഒരു അഭിനേതാവ് ആരാണ് എങ്കിലും , അയാള്‍ ചെയ്ത കഥാപാത്രം മാത്രം എപ്പോഴും നിലനിന്നാല്‍ മതി. അയാള്‍ ചിലപ്പോൾ പോകാം. അയാളെ ആളുകള്‍ തള്ളിപ്പറഞ്ഞേക്കാം.
മമ്മൂക്കയെപ്പോലുള്ള നമുക്ക് മുന്‍പുള്ള അഭിനേതാക്കള്‍ അത്രയും മികച്ച കഥാപാത്രങ്ങൾ ചെയ്ത് വെച്ചതുകൊണ്ടാണ് നമുക്ക് ഇപ്പോള്‍ ഇത്രയെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റുന്നത്. നമുക്ക് മുന്നെ വന്നവരെല്ലാം എന്നെ പ്രോചോധിപ്പിച്ചിട്ടുണ്ട്. . ഇപ്പോള്‍ നമുക്ക് പിന്നാലെ വരുന്നവരും പ്രചോദനം തന്നെയാണ്. അതാണ് പ്രചോദനം. അല്ലാതെ സിനിമയില്‍ നിന്നോ പുസ്തകത്തില്‍ നിന്നോ നമ്മുക്ക് ഉണ്ടാവുന്നതല്ല. അടുത്ത് വന്ന് നിന്ന് സപ്പോര്‍ട്ട് ചെയ്യുകയല്ല അവർ. അങ്ങനെ അല്ലാതെ തന്നെ അത് ലഭിക്കും. ഒന്ന് സംസാരിക്കുമ്പോള്‍, സംസാരിച്ച് തുടങ്ങുമ്പോള്‍ ഒക്കെ. അല്ലാതെ കൈപിടിച്ച് നമ്മുക്ക് ഒരു സപ്പോര്‍ട്ട് തരുകയല്ല. കളത്തില്‍ കളിക്കുന്നവനേക്കാള്‍ ചിലപ്പോള്‍ ഗ്യാലറിയില്‍ ഇരിക്കുന്ന ഒരാളുടെ സപ്പോര്‍ട്ടായിരിക്കും നമ്മളെ കൂടുതൽ സഹായിക്കുന്നത്”. മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി. മമ്മൂക്ക നമ്മളെ വഴക്ക് പറയേണ്ട സമയത്ത് വഴക്ക് പറയും. അങ്ങനെ പറയണം. വഴക്കുപറയുന്നത് അയാളെ നശിപ്പിക്കാനല്ലല്ലോ, അയാളുടെ നല്ല വളര്‍ച്ചയ്ക്ക് വേണ്ടിയാണ്. അതുണ്ടാവണം.

തന്റെ ഓരോ സിനിമകളിലും ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തെ വ്യത്യസ്തനാക്കാനാണ് താൻ എപ്പോഴും ശ്രമിക്കാറുള്ളത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം 600 കോടിക്ക് പടമെടുത്താലും 1000 കോടിക്ക് പടമെടുത്താലും അവർക്കൊന്നും കിട്ടാൻ പോകുന്നില്ല. അവർക്ക് സിനിമ നന്നായാല്‍ മതി. ഇങ്ങനെയാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ കുമാരി എന്ന ചിത്രത്തിൽ വളരെ മികച്ച കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.