മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമ വരുന്നു ; അപ്‌ഡേറ്റ് കേട്ട് ആവേശഭരിതരായി സിനിമാ പ്രേമികള്‍
1 min read

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമ വരുന്നു ; അപ്‌ഡേറ്റ് കേട്ട് ആവേശഭരിതരായി സിനിമാ പ്രേമികള്‍

ലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. ജല്ലിക്കട്ടിന് പിന്നാലെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചുരുളി. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം. ഇതിനിടയില്‍ ലിജോ ജോസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വാര്‍ത്തകേട്ട് സിനിമാ പ്രേമികള്‍ ഏറെ ആവേശത്തിലാണ്.

മോഹന്‍ലാല്‍ – ലിജോ ജോസ് ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍-ലിജോ സിനിമ ആരംഭിക്കുക. 2023 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ സിനിമ എത്തുന്നുവെന്ന വാര്‍ത്ത സിനിമ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. സൂപ്പര്‍ ഐറ്റം തന്നെയായിരിക്കും ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

എന്നാല്‍ ലിജോയുടെ ചുരുളി സിനിമയില്‍ തെറികള്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ പുതിയ സിനിമയില്‍ പറയുമോ എന്നെല്ലാമാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങള്‍. എന്തായാലും പ്രേക്ഷകര്‍ വന്‍ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ സ്വീകരിച്ചിരിക്കുന്നത്. അതേമസമയം മോഹന്‍ലാലിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം റാം ആണ്. കഴിഞ്ഞ മാസമാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിനിമ വീണ്ടും തുടങ്ങിയത്. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരന്, സായ് കുമാര്, ദുര്ഗ കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍, രമേഷ് പി പിള്ള, സുധന്‍ പി പിള്ള എന്നിവരാണ് റാം എന്ന ചിത്രം നിര്‍മ്മിക്കുന്നത്.