ബറോസ് 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു റിലീസ് ചെയ്യുമെന്ന് സംവിധായകൻ മോഹൻലാൽ
1 min read

ബറോസ് 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു റിലീസ് ചെയ്യുമെന്ന് സംവിധായകൻ മോഹൻലാൽ

മലയാള സിനിമാ പ്രേക്ഷകർക്ക് ഇന്ന് ആവേശത്തിന്റെ ദിനമാണ്. കാരണം സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബറോസിന്റെ പുതിയ അപ്ഡേഷനുകൾ ആണ് ഇപ്പോൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസ് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് ബിസിനസ് ബെയിൽ ആശിർവാദ് സിനിമാസിന്റെ പുതിയ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മോഹൻലാൽ തന്നെ ആദ്യ സംവിധാന സംരംഭമായ ബറോസിനെ കുറിച്ച് സംസാരിക്കുകയാണ് . മലയാള സിനിമ ഇനിയും വളരണം എന്ന ആശയത്തിൽ ഊന്നിയാണ് ദുബായ് ബിസിനസ് ബെയിൽ സ്വന്തമായി ഒരു ഫ്രീ ഹോൾഡ് ഓഫീസ് തുറന്നത്.

സിനിമ മേഖലയുടെ  വിതരണം, നിർമാണം, ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് തീരുമാനം. ആശീർവാദ് സിനിമാസിന്റെ സംരംഭ ശൃംഖല ഏത് മലയാള സിനിമയ്ക്കും ഉപയോഗിക്കാമെന്നും,  കൂടാതെ  ഇതര ഭാഷാ ചിത്രങ്ങൾക്കും ഉപയോഗിക്കാമെന്നും മോഹൻലാൽ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു. സിനിമകൾ ഇപ്പോൾ ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് മാത്രമായ കാലവും അവസാനിക്കാൻ പോവുകയാണ് എന്നും . ആശിർവാദ് ആദ്യ ത്രീഡി ചിത്രമായ  ബറോസ് പോർച്ചുഗീസ്, ചൈനീസ് തുടങ്ങിയ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കാനാണ് തീരുമാനം കൂടാതെ  സബ് ടൈറ്റിലോടു കൂടി സിനിമ പ്രദർശനത്തിന് എത്തിക്കും. ഇതിനു വേണ്ടിയാണ് ആശിർവാദ് സിനിമാസിന്റെ ശൃംഖല വർധിപ്പിക്കാൻ തീരുമാനിച്ചത് . എല്ലാ രാജ്യങ്ങളിലും ആശിർവാദ് സിനിമാസിന്റെ ശൃംഖല വ്യാപിപ്പിക്കണം. എന്നാൽ ഇപ്പോൾ പല രാജ്യങ്ങളിലും ഉള്ള ബിസിനസ് സംരംഭകരുമായി ചേർന്നാണ് ആശിർവാദ് സിനിമാസ് മുന്നോട്ടു പോകുന്നത് എന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.

കൂടാതെ ആശിർവാദ് സിനിമാസ് ഏറ്റവും വലിയ ശക്തിയും ബുദ്ധിയും ആന്റണി പെരുമ്പാവൂർ എന്ന വ്യക്തി ആണെന്ന് മോഹൻലാൽ പറഞ്ഞു. ഇതുവരെ മുപ്പത്തിരണ്ടോളം സിനിമകളാണ് ആശിർവാദ് സിനിമാസ് ബാനറിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വിജയകരമായ ആരാധകരുടെ കഴിവു കൊണ്ട് ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. നല്ല സിനിമകൾ ഉണ്ടാകുമ്പോൾ ഒരിക്കലും ബഡ്ജറ്റിനെ കാര്യത്തിൽ ഒരു തരത്തിലുമുള്ള കോംപ്രമൈസും ചെയ്യാൻ പാടില്ല എന്നും അത്തരത്തിലുള്ള ഒരു സിനിമയാണ്  മരക്കാർ-അറബിക്കടലിന്റെ സിംഹ’ മെന്നും മോഹൻലാൽ വ്യക്തമാക്കി. ബറോസ് ശേഷം നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത് ഇതെല്ലാം ആരാധകരിലേക്ക് എത്തിക്കാൻ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു. യു.എ.ഇ.യിൽ ഫാർസ് ഫിലിംസിന്റെ സ്ഥാപകൻ അഹമ്മദ് ഗോൽഷിനുമായി ആശിർവാദ് സിനിമാസ് വർഷങ്ങളായി പ്രവർത്തിക്കുകയാണ് ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.