”മമ്മൂട്ടി വളരെ ഈസിയായി അഭിനയിക്കും, ഒരു ക്യാരക്ടര്‍ കിട്ടിയാല്‍ അതിനെക്കുറിച്ച് പഠിക്കും, ഇന്‍വോള്‍വ്ഡ് ആവും” ; മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍
1 min read

”മമ്മൂട്ടി വളരെ ഈസിയായി അഭിനയിക്കും, ഒരു ക്യാരക്ടര്‍ കിട്ടിയാല്‍ അതിനെക്കുറിച്ച് പഠിക്കും, ഇന്‍വോള്‍വ്ഡ് ആവും” ; മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍

ലയാളത്തിന്റെ ബിഗ് എംസ് ആണ് മമ്മൂട്ടിയും മോഹന്‍ലാലും. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയായിരുന്നു. മറ്റുള്ളവരില്‍ നിന്നും ഇരുവരും വ്യത്യസ്തമാകുന്നത് അവര്‍ ഓണ്‍സ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും കാണിക്കുന്ന പരസ്പരബഹുമാനം കൊണ്ടാണ്. ഏകദേശം അന്‍പത്തി അഞ്ച് ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഓതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച് കയ്യടികള്‍ നേടിയിട്ടുണ്ട്. നായകനും വില്ലനുമായും, നായകനും സഹനയാകാനുമായും, നായകനും നായകനുമായും, നിരവധി സിനിമകള്‍.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് മനസ് തുറന്ന് സംസാരിക്കുന്ന ഒരു പഴയ വീഡിയോ ആണ് വൈറലാവുന്നത്. കുട്ടിക്ക, ഇച്ചാക്ക എന്നെല്ലാമാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കുന്നത്. കുട്ടിക്കയ്ക്ക് അദ്ദേഹത്തിന്റെ കരിയറിനോടും അദ്ദേഹത്തിന്റെ ശരീരത്തിനോടുമെല്ലാം വളരെ കംപാഷന്‍ ഉള്ള ആളാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതിപ്പോഴും കുട്ടിക്ക കൊണ്ട് നടക്കുന്നു. ഞാന്‍ ഒരുപാട് ഇടികൊണ്ടിട്ടുണ്ട് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോള്‍, വില്ലനായി അഭിനയിച്ചിട്ടുണ്ട്. കുട്ടിക്ക അന്നും ഇന്നും എപ്പോഴും എന്റെ കൂടെ ഉണ്ട്. സിനിമ നടനം അദ്ദേഹത്തിന് വളരെ ഇഷ്ടമുള്ള കാര്യമാണ്. വളരെ എളുപ്പത്തില്‍ അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടിക്കയ്ക്ക് അദ്ദേഹത്തിന്റേതായിട്ടുള്ള സ്‌റ്റൈലുണ്ട്. കുറച്ച് ഡിസിപ്ലിന്‍ഡ് ആക്ടറാണ്. ഒരു കഥാപാത്രത്തെക്കിട്ടിയാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും കൂടുതല്‍ ഇന്‍വോള്‍വ്ഡ് ആവുകയും കുറച്ചുകൂടെ ഇരുത്തം വന്ന നടനാണ് മമ്മൂട്ടി. അദ്ദേഹം നമ്മളെക്കാള്‍ എപ്പോഴും ഉയരത്തില്‍ നില്‍ക്കുന്ന നടനായിട്ട് തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്. ഇത്രയും കാലം മലയാള സിനിമയെ ഹോള്‍ഡ് ചെയ്ത പില്ലര്‍ എന്ന രീതിയിലുള്ള അഭിമാനമുണ്ട്. എല്ലാത്തിലും അദ്ദേഹത്തിന്റെതായ സ്റ്റൈല്‍ വേണമെന്ന് നിര്‍ബന്ധമുള്ള ആളാണ് മമ്മൂക്കയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

പഴശ്ശിരാജ പോലെയുള്ള വേഷങ്ങള്‍ ഒക്കെ മമ്മൂട്ടി ചെയ്യുന്നതുപോലെ തനിക്ക് വഴങ്ങില്ല എന്നും തങ്ങളുടെ വേഷങ്ങളില്‍ ഉള്ള താരതമ്യം ആവശ്യമില്ല എന്നും ലാല്‍ ഒരിക്കല്‍ മറ്റൊരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഒരു കാര്യം എനിക്കുറപ്പാണ് എല്ലാ മത്സരങ്ങള്‍ക്കും ബഹളങ്ങള്‍ക്കും അവസാനം കൂടെ നില്‍ക്കുന്ന ഒരാള്‍ ഉണ്ടെന്നത് നല്‍കുന്ന സുരക്ഷിതത്വ ബോധം ചെറുതല്ല. സ്‌കൂളില്‍ പോകുമ്പോള്‍ ചേട്ടന്‍ കൂടെയുണ്ടെങ്കില്‍ തോന്നുന്ന ഒരു ധൈര്യം ഉണ്ടെല്ലൊ അതാണ് എനിക്ക് മമ്മൂക്കയെന്നും മോഹന്‍ലാല്‍ പറയുകയുണ്ടായി.