മാർക്കറ്റ് വർധിച്ചതോടെ പ്രതിഫലതുക കൂട്ടി മമ്മൂട്ടി!!
1 min read

മാർക്കറ്റ് വർധിച്ചതോടെ പ്രതിഫലതുക കൂട്ടി മമ്മൂട്ടി!!

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് ഒരുകാലത്തും ഒഴിച്ചുകൂടാൻ കഴിയാത്ത നടനും നിർമ്മാതാവും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. കോട്ടയം ജില്ലയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിൻറെ സിനിമ മേഖലയിലെ വളർച്ച വളരെ പെട്ടെന്നായിരുന്നു. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ ഗംഭീര കൈയ്യടി നേടിയ താരം അതേവർഷംതന്നെ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. മമ്മൂട്ടി എന്ന നടന് താരപദവി നേടി കൊടുത്ത ചിത്രം തന്നെയായിരുന്നു യവനിക. ഇതിലെ പോലീസ് കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടാനായ മമ്മൂട്ടി 1980കളിൽ പുറത്തിറങ്ങിയ കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ വീണ്ടും അംഗീകാര തിളക്കം നേടിയെടുക്കുകയായിരുന്നു.


അടിയൊഴുക്കുകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും നേടിയെടുക്കുവാൻ കഴിഞ്ഞു. പിന്നീട് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരവും സ്വന്തമാക്കിയ അദ്ദേഹം 1990 പുറത്തിറങ്ങിയ കുറ്റാന്വേഷണ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ വീണ്ടും തനതായ സ്ഥാനം മലയാള സിനിമയിൽ നേടിയെടുക്കുക ആയിരുന്നു. ഇതേ പാറ്റേണിൽ തന്നെ പിന്നീട് പുറത്തിറങ്ങിയ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളും എം ടി വാസുദേവൻ നായരുടെ അക്ഷരങ്ങൾ, സുകൃതം, കേരളവർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യഭാഷകളിലും തിളങ്ങിനിന്ന താരം ഇന്ന് സിനിമാമേഖലയിൽ തൻറെതായ കഴിവുകൾ പല സാഹചര്യങ്ങളിലും തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. അഭിനയം പോലെ തന്നെ സാമൂഹ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ പ്രതിഫലത്തുകയെപറ്റിയുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ കൊഴുക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഭീഷ്മപർവ്വം എന്ന ചിത്രം വൻ ഹിറ്റായി മാറിയതോടുകൂടി നാലു കോടി രൂപ ഒരു സിനിമയിൽ പ്രതിഫലം വാങ്ങിയിരുന്ന അദ്ദേഹം ഇപ്പോൾ തന്റെ പ്രതിഫലത്തുക അഞ്ചുകോടി ആക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ബിലാൽ, സിബിഐ 5 എന്നീ ചിത്രങ്ങളിലും താരം പുതുക്കിയ പ്രതിഫല തുക തന്നെ ഈടാക്കും എന്നാണ് പറയപ്പെടുന്നത്. തെലുങ്കു ചിത്രമായ ഏജന്റിൽ അഭിനയിക്കുന്നതിനായി 10 കോടി രൂപ പ്രതിഫലം കൈപ്പറ്റി എന്നും റിപ്പോർട്ടുകൾ ഉണ്ട്.