മാത്യു തോമസിന് നായികയായി റിയാഷിബു.
1 min read

മാത്യു തോമസിന് നായികയായി റിയാഷിബു.

മലയോര കുടിയേറ്റ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ബാഡ് മെൻ്റൺ കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് എന്ന സിനിമയിലാണ് മാത്യു തോമസിന് നായികയായി റിയാഷിബു എത്തുന്നത്. ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിൻ്റെ ലക്ഷ്യം.
അതിനായുള്ള അവൻ്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ അവനോടൊപ്പം ചേരുകയാണ്. ഈ ഗ്രാമത്തിൻ്റെ ആചാരാനുഷ്ടാനങ്ങളും
ജീവിതവും ഇതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റെർടൈന റായിയിരിക്കും ഈ ചിത്രം ,
അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റെണി നിർമ്മിക്കുന്ന ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഞ്ജു വി.സാമുവലാണ്.

ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത് മാത്യു തോമസാണ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം)
ഒരു പുതുമുഖ നായികയായ റിയാഷിബുവാണ് നായിക.പ്രശസ്ത നിർമ്മാതാവ് തമീൻസ്ഷിബുവിൻ്റെ മകളാണ് റിയാ’
നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ‘
ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം ( മിന്നൽ മുരളി ഫെയിം)
ഇന്ദ്രൻസ്, ജൂഡ് ആൻ്റണി, ആനന്ദ് റോഷൻ, തുഷാര ,മൂന്നാളിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഖിലേഷ് ലതാ രാജ്-ഡെൻസൺ ഡ്യൂറോം, എന്നിവരുടേതാണ് തിരക്കഥ.
മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.
നിഖിൽ പ്രവീൺ ഛായാഗ്രഹണവും റെക്സൺ ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.