കണ്ടു തീര്‍ക്കേണ്ട ലോകം വലുതാണ്, എന്നാൽ കയ്യിലാണെങ്കില്‍ അല്‍പ്പ സമയവും; പുത്തൻ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍
1 min read

കണ്ടു തീര്‍ക്കേണ്ട ലോകം വലുതാണ്, എന്നാൽ കയ്യിലാണെങ്കില്‍ അല്‍പ്പ സമയവും; പുത്തൻ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍


മലയാള സിനിമ എന്നും ആവേശത്തോടെ നോക്കി കാണുന്ന താരമാണ് മഞ്ജു വാര്യർ. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയ താരം ഇപ്പോൾ മികച്ച സിനിമകളുടെ ഭാഗമായി മുന്നേറുകയാണ്. യാത്രകളോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച്‌ പല അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട് . ഏതാനും മാസങ്ങള്‍ക്കു മുൻപ് മഞ്ജു വാര്യർ  തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും താരം മുൻപ് പങ്കുവച്ചിരുന്നു. അന്നാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തനിക്ക് തോന്നിയത് എന്ന്  തുറന്നു പഞ്ഞിരുന്നു. അതിന് ശേഷം മഞ്ജു വാര്യർ  ഒരു ടൂവീലര്‍ ലൈസന്‍സ് നേടുകയും അതിന് പിന്നാലെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, മഹാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിന് അരികില്‍ നിന്നുള്ളൊരു തന്റെ ചിത്രം മഞ്ജു പങ്കുവച്ചിരിക്കുകയാണ് . “ഇത്രയും ലോകം, എന്നാൽ വളരെ കുറച്ച്‌ സമയം,” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ താജ് മഹലിന്റെ പശ്ചാത്തലത്തില്‍ തന്റെ ഭാര്യ സൗമ്യയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം രമേഷ് പിഷാരടിയും സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇവർ മാത്രമല്ല അമ്മയുടെ ജന്മദിനത്തോട് അനുബന്ധിച്ച്‌ നടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലും ചാക്കോച്ചന്റെ കുടുംബത്തോടൊപ്പം മഞ്ജുവാര്യരേയും രമേഷ് പിഷാരടിയേയും  കാണാം. ഏവരും തങ്ങളുടെ അവധി ദിനങ്ങൾ ആഘോഷമാക്കാൻ വേണ്ടി പോയതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം ഇത് ഏതെങ്കിലും ചിത്രത്തിന്റെ ഭാഗമാണോ എന്ന ചോദ്യങ്ങളുണ്ട്.

താജ്മഹലിനരികില്‍ നിന്നുള്ള അമ്മയുടെ ചിത്രമാണ് ചാക്കോച്ചന്‍ പിറന്നാള്‍ പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്ത്. ഈ ചിത്രത്തിലും രണ്ടു താരങ്ങളെയും കാണാം. കുഞ്ചാക്കോ ബോബന്റെയും രമേഷ് പിഷാരടിയുടെയും കുടുംബത്തിനൊപ്പം മഞ്ജു വാര്യർ ആഗ്ര യാത്ര നടത്തി എന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രം ഇതിനോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് താരത്തിന് ജീവിതത്തിൽ സന്തോഷമായ മുഹൂർത്തങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് എന്നും. സങ്കടങ്ങളെല്ലാം വഴി മാറി ജീവിതത്തിൽ പുതിയ വഴി താരക തുറക്കട്ടെ എന്നാണ് കമന്റുകളായി രേഖപ്പെടുത്തുന്നത്. നിസ്കാരത്തിന്റെതായി ഏറ്റവും കൂടുതൽ തിയേറ്ററിലെത്തിയ ചിത്രമാണ് ആയിഷ.