‘പത്ത് മുപ്പത് വര്‍ഷമായി മിമിക്രിയിലും നാടകത്തിലുമെല്ലാം നിറഞ്ഞുനിന്ന എനിക്ക് സിനിമയില്‍ അവസരം നല്‍കിയത് മമ്മൂക്കയാണ്’ ; മണി ഷൊര്‍ണ്ണൂര്‍
1 min read

‘പത്ത് മുപ്പത് വര്‍ഷമായി മിമിക്രിയിലും നാടകത്തിലുമെല്ലാം നിറഞ്ഞുനിന്ന എനിക്ക് സിനിമയില്‍ അവസരം നല്‍കിയത് മമ്മൂക്കയാണ്’ ; മണി ഷൊര്‍ണ്ണൂര്‍

ഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണി ഷൊര്‍ണ്ണൂര്‍. അമ്മാവന്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് അദ്ദേഹം. മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മണി ഷൊര്‍ണ്ണൂര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ താനെത്തിയതിനെക്കുറിച്ചും മമ്മൂക്കയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ സിനിമയില്‍ എത്തിയതിന് മമ്മൂക്കയോടാണ് നന്ദി പറയേണ്ടതെന്നും സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂക്ക എന്റെ പേര് പറഞ്ഞതിലും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

ആദ്യമായാണ് ഇങ്ങനെ ഒരു പ്രസ് മീറ്റില്‍ പങ്കെടുക്കുന്നത്. ഇത്രയും നല്ല സിനിമയില്‍ അഭിനയിക്കുന്നതും ആദ്യമായിട്ടാണ്. എല്ലാത്തിനും മമ്മൂക്കയോടാണ് എനിക്ക് നന്ദി പറയാനുള്ളത്. പത്ത് മുപ്പത് വര്‍ഷമായിട്ട് മിമിക്രിയിലും നാടകത്തിലും പത്തുവര്‍ഷത്തിലേറെ ടെലിവിഷന്‍ രംഗത്തും നിറഞ്ഞു നിന്ന എനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നത് മമ്മൂക്കയാണ്. നിസാം ബഷീര്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു ‘മമ്മൂക്ക നായകനായെത്തുന്ന സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂക്ക മണിയേട്ടന്റെ പേര് പറഞ്ഞു, അത്‌കൊണ്ട് ആ കഥാപാത്രം ചെയ്യാന്‍ വരണം.’ ഞാന്‍ സത്യം പറഞ്ഞാല്‍ ആ സമയത്ത് ഇത് സത്യമാണോ എന്ന് വരെ ചിന്തിച്ച് പോയി. മമ്മൂക്കയെ നേരിട്ട് കാണുന്നതും തൊടുന്നതും അഭിനയിക്കുന്നതും ഈ സിനിമയിലൂടെയാണ്. എനിക്ക് ഒരു അവസരം തന്നിരിക്കുകയാണ്. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മണി ഷൊര്‍ണ്ണൂര്‍ വ്യക്തമാക്കി.

അതേസമയം റോഷാക്ക് തിയേറ്ററില്‍ മികച്ച പ്രതികറമം നേടി മുന്നേറുകയാണ്. ചിത്രത്തിന് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത് വളരെ മികച്ച പ്രതികരണമാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ലൂക്ക് ആന്റണി എന്നാണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഷാക്കിന്റെ തിരക്കഥ ഒരുക്കുന്നത് ‘അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.