“ആ സമയത്ത് മമ്മൂക്കയുടെ ബോഡി നല്ല ഫിറ്റാണ്, ഒരു തോര്‍ത്തെടുത്ത് ഇടുന്ന ലാഘവത്തോടെയാണ് അദ്ദേഹം നയന്‍താരയെ തോളിലിട്ടത്” : മെഗാസ്റ്റാറിനെ കുറിച്ച് വിപിന്‍ സേവ്യര്‍
1 min read

“ആ സമയത്ത് മമ്മൂക്കയുടെ ബോഡി നല്ല ഫിറ്റാണ്, ഒരു തോര്‍ത്തെടുത്ത് ഇടുന്ന ലാഘവത്തോടെയാണ് അദ്ദേഹം നയന്‍താരയെ തോളിലിട്ടത്” : മെഗാസ്റ്റാറിനെ കുറിച്ച് വിപിന്‍ സേവ്യര്‍

ശരീരം വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പ്രത്യേകമാർക്കും പറഞ്ഞു തരേണ്ട കാര്യമില്ല. പ്രായം വെറുമൊരു നമ്പറാണ് എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് ഇതിനുള്ളത് ഉദാഹരണം. മമ്മൂട്ടിയുടെ ഫിറ്റ്‌നസ് വിശേഷങ്ങള്‍ തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ജിം ട്രെയ്‌നറായ വിപിന്‍ സേവ്യര്‍. ജിമ്മിലാണെങ്കിലും ട്രെന്‍ഡ് നോക്കി ബ്രാന്‍ഡഡായ ഷൂസും സോക്‌സുമാണ് മെഗാസ്റ്റാർ എപ്പോഴും തിരഞ്ഞെടുക്കുന്നത് എന്നാണ് മൂവിമാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ പറഞ്ഞു.‘ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് കാറിന്റെ ബാക്കില്‍ വന്ന് ഷര്‍ട്ട് മാറുന്ന ഒരു സീനുണ്ട്. അന്ന് മമ്മൂക്ക നല്ല ഫിറ്റാണ്. നല്ല ബോഡി ഷെയ്പ്പുള്ള സമയമാണ് അത്. നയന്‍താരയെ തോളത്ത് ഇട്ടുകൊണ്ട് പോകുന്ന രംഗങ്ങൾ ഒക്കെ ഉണ്ട്, ഒരു തോര്‍ത്തെടുത്ത് ഇടുന്ന ലാഘവത്തോടെയാണ് അത് ചെയ്യുന്നത്.

ട്രെന്‍ഡിങ്ങായ, ബ്രാന്‍ഡഡായ ഡ്രസും ഷൂസുമാണ് മമ്മൂക്ക തിരഞ്ഞെടുക്കാറുള്ളത്. ജിമ്മില്‍ വരുമ്പോള്‍ ബാഗില്‍ ഗ്ലൗസിന്റെയും സോക്‌സിന്റെയും രണ്ടുമൂന്ന് പെയര്‍ കൂടെ കരുതും. പുറത്തൊരു സ്ഥലത്ത് പോകുമ്പോള്‍ ഇത്തരത്തിൽ ഗെറ്റപ്പില്‍ പോകുന്നതാണെന്ന് നമ്മള്‍ കരുതും. എന്നാൽ അങ്ങനെയല്ല, വീട്ടലെ ജിമ്മിലും അദ്ദേഹം ഇതൊക്കെയാണ് ഇടുന്നത്. മമ്മൂക്കക്ക് ഓരോ കാര്യത്തിലും നല്ല സൂക്ഷ്മതയാണ് ഉള്ളത്. അദ്ദേഹം പത്ത് വര്‍ഷം മുമ്പ് ഉപയോഗിച്ച ഷൂസും വാച്ചും ഇപ്പോഴും മമ്മൂക്കയുടെ കയ്യില്‍ കാണും. ചെന്നൈയിലെ വീട്ടില്‍ പണ്ടുപയോഗിച്ച ഷര്‍ട്ടുകള്‍ വരെ ഇരിപ്പുണ്ടെന്ന് എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം അതുപോലെ സൂക്ഷിക്കാറുണ്ട്. അത് തന്നെയാണ് വീണ്ടും ട്രെന്‍ഡ് ആയി വരുന്നത്. വീട്ടിലാണെങ്കിലും ഇതേ ഗെറ്റപ്പില്‍ തന്നെയാണ് മമ്മൂക്ക നിൽക്കാറുള്ളത്.

ഞാന്‍ മമ്മൂക്കയുടെ വീട്ടിലെ ജിമ്മില്‍ ചെന്നാല്‍ മൊത്തത്തില്‍ ഒന്ന് നോക്കും. പുതിയ വീടും അതിലെ ജിമ്മും വലുതാണ്. ജിം ഫുള്‍ ദുല്‍ഖറാണ് സെറ്റ് ചെയ്തത്. ഒരു കൊമേഴ്ഷ്യല്‍ ജിം പോലെ എല്ലാ എക്വിപ്‌മെന്റ്‌സും അവിടെ ഉണ്ട്. മമ്മൂക്കയുടെ പഴയ വീട്ടിലെ ജിമ്മില്‍ ഒരു പ്രാവശ്യം പോയപ്പോള്‍ അത് അത്ര ഹൈജീനിക്ക് ആയി തോന്നിയില്ല. അവിടെ ക്ലീന്‍ ചെയ്യാന്‍ ഒക്കെ ആളുണ്ട്. പക്ഷേ ഞാന്‍ തന്നെ വേറെ ആളെ കൊണ്ടുവന്ന് ക്ലീന്‍ ചെയ്യിച്ചു, എന്ന് വിപിന്‍ പറയുന്നു.