“ഒരുപാട് സഹായങ്ങൾ ചെയ്യുന്ന മമ്മൂക്ക അത് മറ്റുള്ളവരെ അറിയിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല” – ടി എസ് സജി
1 min read

“ഒരുപാട് സഹായങ്ങൾ ചെയ്യുന്ന മമ്മൂക്ക അത് മറ്റുള്ളവരെ അറിയിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല” – ടി എസ് സജി

ഒരുപാട് കഷ്ടപ്പെട്ട് മലയാള സിനിമയിൽ എത്തുകയും തുടർന്ന് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറുകയും ചെയ്ത നടനാണ് മമ്മൂട്ടി. അഭിനയത്തോടെ ഇന്നും ഒരു കൗതുകമാണ് അദ്ദേഹത്തിന്. ഒരു കൊച്ചുകുട്ടി സിനിമയിൽ കാണുന്നത് പോലെ ഏറെ ആകാംക്ഷയോടെയും പുതുമയോടെയുമാണ് ഇന്നു അദ്ദേഹം സിനിമയെ നോക്കിക്കാണുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയങ്ങളുടെ കാരണമെന്ന് പറയുന്നതും. ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും അടുത്ത ചിത്രം എങ്ങനെ മനോഹരമാക്കാം എന്ന ഗവേഷണത്തിലാണ് മമ്മൂട്ടി. പല ആളുകളെയും മമ്മൂട്ടി സഹായിക്കാറുണ്ട് മനസ്സറിഞ്ഞു തന്നെ. എന്നാൽ അതൊന്നും ആരും അറിയരുതെന്ന ചിന്താഗതിക്കാരനാണ് മമ്മൂട്ടി.

ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകനായ ടി എസ് സജി. ഒരുപാട് സഹായങ്ങൾ ചെയ്യുമെങ്കിലും അതൊന്നും തന്നെ പുറത്തറിയിക്കാൻ ആഗ്രഹിക്കാറില്ല. തന്റെ അസിസ്റ്റന്റ് ഡയറക്ടറുടെ പെങ്ങളുടെ കല്യാണത്തിന് മമ്മൂട്ടി വീട്ടിൽ പോയി സഹായിച്ചതിനെ കുറിച്ചും സജി വെളിപ്പെടുത്തുന്നുണ്ട്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് സജി തുറന്നു പറയുന്നത്. ഒരുപാട് സഹായങ്ങൾ ചെയ്യാറുണ്ട് മമ്മൂക്ക. എന്നാൽ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ അറിയാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അന്ന് ഞങ്ങളുടെ കൂടെ റാഫി എന്നൊരു അസിസ്റ്റന്റ് ഉണ്ട്. ആ പയ്യന്റെ പെങ്ങളുടെ കല്യാണമാണ്. അവന് ഭയങ്കരമായി കഷ്ടപ്പെട്ട് ഓടി നടക്കുകയാണ്.

ഇത് കണ്ട് മമ്മൂക്ക അവനെ അടുത്ത് വിളിച്ചു, എന്താണ് പ്രശ്നമെന്ന് റാഫിയോട് ചോദിച്ചു. പെങ്ങളുടെ കല്യാണമാണ് എന്ന് റാഫി പറഞ്ഞു. നീ കല്യാണം നടത്താനാണ് അന്ന് മമ്മൂക്ക പറഞ്ഞത്. തിരുവനന്തപുരം റാഫിയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി കയറില്ല. മമ്മൂക്ക അവിടെ വന്ന് വണ്ടിയിൽ നിന്ന് ഇറങ്ങി. ഒരു സാധാരണ മനുഷ്യനെ പോലെ നടന്ന് റാഫിയുടെ വീട്ടിലെത്തി അവിടെ വച്ച് റാഫിയുടെ ഉമ്മയും ബാപ്പയും കാണുകയും അവരെ വിളിച്ച് വലിയൊരു എമൗണ്ട് തന്നെ അവരുടെ കയ്യിൽ അദ്ദേഹം നൽകുകയും ചെയ്തു. ഇത് മമ്മൂട്ടിയെന്ന നടൻ ചെയ്തത് ഒരു വലിയ കാര്യമാണ്. അതൊന്നും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യനാണ് അദ്ദേഹം. എനിക്ക് പലപ്പോഴും അങ്ങനെ തോന്നിയിട്ടുണ്ടെന്നാണ് സജി പറഞ്ഞിരുന്നത്. മമ്മൂട്ടി സഹായിച്ചിട്ടുള്ളവർ നിരവധിയാണ്. എന്നാൽ അദ്ദേഹം വലതു കൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്ന് തത്വത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണ്.