ഇൻഡസ്ട്രിയെ ഇളക്കിമറിക്കാൻ ഇനിവരാന്‍ പോകുന്നത് മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ത്രില്ലര്‍ സിനിമകൾ!
1 min read

ഇൻഡസ്ട്രിയെ ഇളക്കിമറിക്കാൻ ഇനിവരാന്‍ പോകുന്നത് മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ത്രില്ലര്‍ സിനിമകൾ!

മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഇന്നും തുടരുകയാണ്. അതുപോലെ നിരവധി ഹിറ്റ് സിനിമകളാണ് മമ്മൂട്ടി മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പുതുമുഖ സംവിധായകരോടൊപ്പം സിനിമ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അങ്ങനെ ഒരുപാട് പുതുമുഖ സംവിധായകരാണ് മമ്മൂട്ടി എന്ന നടനിലൂടെ തുടക്കം കുറിച്ച് മലയാളത്തില്‍ സംവിധായകരായത്. മമ്മൂട്ടിയുെട ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു അത്. പുഴുവിലെ അദ്ദേഹത്തിന്റെ അഭിനയവും അത്രയ്ക്കും ഗംഭീരമായിരുന്നു. തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി.

അതുപോലെ മലയാളികള്‍ക്ക് ആരാണ് മമ്മൂട്ടി എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. അവര്‍ക്കെല്ലൊ ആരൊക്കെയോ ആണ് മമ്മൂട്ടി. അതുകൊണ്ട് തന്നെയാണ് മമ്മൂക്ക എന്നും, ഇക്ക എന്നും സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. സിനിമയ്ക്ക് പുറമെ അദ്ദേഹം വ്യക്തി ജീവിതത്തിലും നല്ലൊരു മനുഷ്യനാണ്. മമ്മൂട്ടി നായകനായി എത്തിയ സിബിഐ സിരീസിലെ അഞ്ചാംഭാഗമായ സിബിഐ 5 ദി ബ്രെയ്ന്‍ അദ്ദേഹത്തിന്റെ അടുത്ത് പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ്. ചിത്രത്തിന് നല്ല പ്രതികരണങ്ങള്‍ തന്നെയാണ് ലഭിച്ചിരുന്നത്. സിനിമ തിയേറ്ററില്‍ വന്‍ വിജയം നേടിയിരുന്നു. മലയാളത്തിലെ സൂപ്പര്‍ ത്രില്ലര്‍ ചിത്രമായിരുന്നു അത്.

ഇനി അണിയറയില്‍ ഒരുങ്ങാന്‍ പോകുന്നത് മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രങ്ങളാണെന്നാണ് സൂചന. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘റോര്‍ഷാക്ക്’ ആണ് ഇനി ഇറങ്ങാനുള്ള മമ്മൂട്ടിയുടെ ത്രല്ലര്‍ ചിത്രം. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന. ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. അതുകുടാതെ, ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് വരാന്‍ പോകുന്നത്. ഇത് കൂടാതെ മലയാള സിനിമയിലെ യുവ നടന്മാരില്‍ ശ്രദ്ധേയനായ ആന്റണി വര്‍ഗീസിനൊപ്പം ഒരു ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും എന്നാണ് പുതിയ വാര്‍ത്ത. ഇരുവരുടേയും ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. അത് വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഗംഭീര ത്രില്ലര്‍ ആയിരിക്കും എന്നാണ് സൂചന.