“ആ സിനിമയിൽ അഭിനയിക്കുമ്പോൾ നോമ്പ് എടുത്തുകൊണ്ടാണ് മമ്മൂട്ടി 10 12 പേജുള്ള ഡയലോഗുകൾ പറഞ്ഞത്” – ദിവ്യ ഉണ്ണി
1 min read

“ആ സിനിമയിൽ അഭിനയിക്കുമ്പോൾ നോമ്പ് എടുത്തുകൊണ്ടാണ് മമ്മൂട്ടി 10 12 പേജുള്ള ഡയലോഗുകൾ പറഞ്ഞത്” – ദിവ്യ ഉണ്ണി

മലയാള സിനിമയുടെ അഭിമാന താരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു നടനാണ് മമ്മൂട്ടി. മമ്മൂട്ടി ഇല്ലാതെ മലയാള സിനിമ പൂർണമാവില്ല എന്നതാണ് സത്യം. ഒരുകാലത്ത് മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന നടിയായിരുന്നു ദിവ്യ ഉണ്ണി. എന്നും ഓർമ്മിക്കാൻ പറ്റുന്ന ഒരു പിടി മനോഹരമായ ചിത്രങ്ങൾ ആയിരുന്നു മലയാളികൾക്കായി ദിവ്യാ സമ്മാനിച്ചിരുന്നത്. അന്നത്തെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാം തന്നെ നടിയായി അഭിനയിക്കുവാനും താരത്തിന് സാധിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി ദിവ്യ അഭിനയിക്കാത്ത താരങ്ങൾ ഇല്ല എന്നത് തന്നെയാണ് സത്യം. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും 50ലേറെ സിനിമകളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്. താരം സിനിമ വിടുന്നത് വിവാഹശേഷമാണ്. ഇപ്പോൾ അമേരിക്കയിൽ ഒരു ഡാൻസ് സ്കൂൾ നടത്തി വരികയാണ് നടൻ.

മമ്മൂട്ടിയെ കുറിച്ച് ദിവ്യ ഉണ്ണി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദി ട്രൂത്ത് സിനിമയിൽ അഭിനയിക്കുമ്പോഴുള്ള അനുഭവമായിരുന്നു ദിവ്യ തുറന്നു പറഞ്ഞത്. സിനിമയിൽ അഭിനയിക്കുമ്പോൾ നോയമ്പ് എടുത്തുകൊണ്ടാണ് മമ്മൂട്ടി 10 12 പേജുള്ള ഡയലോഗുകൾ പറഞ്ഞത് എന്നാണ് താരം പറയുന്നത്. മറ്റുള്ളവരൊക്കെ ഭക്ഷണം കഴിക്കാൻ പോകുന്നുണ്ട്. എന്നാൽ അദ്ദേഹം ഇരുന്ന് ഡയലോഗ് പഠിക്കുകയാണ്. നമ്മൾ ഏത് സിറ്റുവേഷനിലൂടെ പോകുമ്പോഴും അഭിനയിക്കേണ്ടി വരും എന്നും ദിവ്യ ഉണ്ണി ഇതോടൊപ്പം തന്നെ പറഞ്ഞിരുന്നു. നോമ്പ് എടുത്ത് ഡയലോഗ് പഠിക്കുന്നത് അദ്ദേഹത്തിന് ഒരു പ്രശ്നമല്ല. എന്നാൽ നമ്മൾ അങ്ങനെയല്ല ഇടയ്ക്കിടെ ഭക്ഷണം കഴിച്ചു. ഇപ്പോൾ ആലോചിക്കുമ്പോൾ പലതും തെജിക്കാൻ നമ്മൾ തയ്യാറാവണം എന്നും അതൊന്നും വലിയ പ്രശ്നമായിരിക്കില്ല എന്നും തോന്നുന്നു എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്.

 

സിനിമയ്ക്ക് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറുള്ള ഒരു നടനാണ് മമ്മൂട്ടി എന്ന് പ്രേക്ഷകർക്ക് എല്ലാം തന്നെ അറിയാം. സിനിമയെ അത്രത്തോളം ഇഷ്ടത്തോടെയാണ് മമ്മൂട്ടി നോക്കി കാണുന്നത്. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ നോക്കിക്കാണുന്നു എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇന്നും സിനിമയിൽ അവിഭാജ്യ ഘടകമായി മമ്മൂട്ടി നിലനിൽക്കുന്നു. സിനിമയിൽ ഒരിക്കലും അഭിനയം മാത്രമല്ല അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യം. സിനിമയുടെ ടെക്നിക്കൽ വശങ്ങളെ കുറിച്ച് പോലും അതീവ ബോധവാനാണ് മമ്മൂട്ടി.