“താൽക്കാലത്തേക്ക് നമുക്ക് ഇവിടെ എതിരാളികൾ ഇല്ല” : മമ്മൂട്ടി ആത്മവിശ്വാസത്തോടെ പറയുന്നു
1 min read

“താൽക്കാലത്തേക്ക് നമുക്ക് ഇവിടെ എതിരാളികൾ ഇല്ല” : മമ്മൂട്ടി ആത്മവിശ്വാസത്തോടെ പറയുന്നു

കോവിഡ് മഹാമാരിക്ക് ശേഷം 100 ശതമാനം സീറ്റുകളോടെ തിയേറ്റര്‍ തുറന്നതിന് ശേഷമിറങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം മികച്ച കളക്ഷനായിരുന്നു നേടിയത്. 100 കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ സിബിഐ5 ദ ബ്രെയിനും മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 17 കോടിയും വേള്‍ഡവൈഡായി 35കോടിയുമാണ് ചിത്രം നേടിയ കളക്ഷന്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി ചിത്രം ഇത്രയും കളക്ഷന്‍ നേടിയിരിക്കുന്നത്.

ഇപ്പോഴിതാ മമ്മൂട്ടി നല്‍കിയ പുതിയ അഭിമുഖമാണ് വൈറലാവുന്നത്. കണ്ടന്റ് വൈസ് തങ്ങളുടെ സിനിമയോട് മത്സരിക്കാന്‍ തല്‍കാലത്തേക്ക് ആരുമില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ഞാന്‍ വലിയ കാര്യമായിട്ടൊന്നും മാറിയിട്ടില്ല. എന്റെ അധ്വാനത്തിനോ എന്റെ സിനിമയോടുള്ള സമീപനത്തിനോ സിനിമയെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ക്കോ സിനിമയെക്കുറിച്ചുള്ള തന്റെ ആഗ്രഹങ്ങള്‍ക്കോ ഒര മാറ്റവും കോവിഡിന് മുമ്പോ, പിമ്പോ ഉണ്ടായിട്ടില്ല. കോവിഡിന് ശേഷം വന്ന സിനിമകള്‍ സൂപ്പര്‍ ഹിറ്റാവാന്‍ കാരണം സിനിമയുടെ കാഴ്ച്ചയ്ക്ക് ഉണ്ടായമാറ്റമാണ്. അതില്‍ ഞാന്‍ ഒരു ഭാഗമായി എന്നതാണെന്നും അദ്ദേഹം പറയുന്നു.

നമ്മുടെ സിനിമയുടെ വ്യാപാരപരത്തെക്കാള്‍ സിനിമയുടെ ഉള്ളടക്കമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. അതുകൊണ്ടാണ് ആ സിനിമ അവര്‍ കാണുന്നതും. കണ്‍ഡന്റ് വൈസ് തല്‍കാലത്തേക്ക് നമ്മളോട് മത്സരിക്കാന്‍ വേറൊരാളില്ല. എതിരാളിയില്ല. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ ഒരു സിനിമ ചെയ്യും കാണണം എന്ന് നമ്മള്‍ ആരോടും പറയില്ലല്ലോ. നമ്മള്‍ ആ വര്‍ഷത്തിലേക്ക് എത്തിപെടുകയല്ലേ, നമ്മളെ കൊണ്ട് വരുകയല്ലേ. നാല്‍പ്പത്തിരണ്ട് വര്‍ഷമായി സിനിമയിലെത്തിയിട്ട്. അത് വളരെ വലിയ കാലയളവാണ്. ഈ 42 വര്‍ഷം ഞാന്‍ ജീവിച്ചിരുന്നടത്തോളവും ഇനി അങ്ങോട്ടും ഇവര് എനിക്ക് സപ്പോട്ട് തരും. ഞാന്‍ നന്നായാല്‍ മതിയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ വീരഘാഥയും മതിലുകളും പരിഗണിക്കപ്പെട്ടത് ഒരേ വര്‍ഷം തന്നെയാണ്. അങ്ങനെ വ്യത്യസ്ഥമുള്ള സിനിമകള്‍ ഒരേ വര്‍ഷം ഒരേ സമയം ഇറങ്ങിയിട്ടുണ്ട്. ജോണി വാക്കറും സൂര്യമനസും ഒരേ ദിവസമാണ് ഇറങ്ങിയത്. രണ്ടും തമ്മില്‍ വല്ല ബന്ധവുമുണ്ടോ. സ്വരൂപ കാമുകതയാണ് ഈ നാര്‍സിസം എന്ന് പറയുന്നത്. നമ്മള്‍ എല്ലാവരും അതേ. ഒരു ദിവസം നമ്മള്‍ എത്ര തവണ കണ്ണാടി നോക്കും. അത് എന്ത് കാണാന്‍ ആണ് നമ്മള്‍ നോക്കുന്നത് ? നമ്മളെ തന്നെ കാണാനാണ്. നമ്മള്‍ ഡ്രസ് ചെയ്യുന്നത് നമ്മള്‍ക്കിഷ്ടപ്പെടാനാണ്. നമ്മള്‍ കാണിക്കാന്‍ വേണ്ടിയാണ് ഇതെല്ലാമിടുന്നത്. സിനിമയില്‍ അഭിനയിക്കുന്നതും മറ്റുള്ളവരെ കാണാന്‍ വേണ്ടിയാണ്. വേറെ പലപല രൂപങ്ങളില്‍ കാണാണമെന്ന് മാത്രമുള്ളൂവെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള അനുഭവത്തെ കുറിച്ചും മമ്മൂട്ടി പറഞ്ഞു. പുറത്ത് പലരും പറയുന്നതു പോലെ അത്ര റഫ് ആന്റ് ടഫ് ഒന്നുമല്ല ലിജോ. ലിജോ വെറും പാവമാണ്. ഞാനടക്കം എല്ലാവരും പാവമാണ്. ലിജോയ്ക്ക് പതിഞ്ഞ ശബ്ദമാണ്. ആരോടും ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം റിലീസിന് ഒരുങ്ങുകയാണ്.