എന്തൊരു സിമ്പിളാണ് ഈ മനുഷ്യൻ.. ; തറയിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി ; ചിത്രങ്ങൾ വൈറൽ
1 min read

എന്തൊരു സിമ്പിളാണ് ഈ മനുഷ്യൻ.. ; തറയിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി ; ചിത്രങ്ങൾ വൈറൽ

മഹാനടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിതിരിവായ് മാറുകയാണ്മ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം. നൻപകൽ നേരത്ത് മമ്മൂട്ടിയുടെ കഥാപാത്രത്തി സംഭവിക്കുന്ന പരകായ പ്രവേശം ഏറെ ആകാംഷയോടെ പ്രേക്ഷകർ കാണുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ തിയറ്ററിൽ കാണുന്നത്. രണ്ട്സു കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പ്രേക്ഷകർക്ക് അസ്വദിക്കാൻ സാധിക്കുന്നുണ്ട്. ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പ്രകടനം അതുല്യമാണ്. തിയേറ്ററിൽ മികച്ച വിജയമാവുകയാണ് ഈ സിനിമ. Iffk അടക്കമുള്ള വേദികളിൽ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ഈ സിനിമ മമ്മൂട്ടിക്ക് ഒരു നാഷണൽ അവാർഡ് കൊണ്ടുവന്ന് തരുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

 

ഇപ്പോൾ ഈ സിനിമയുടെ സെറ്റിൽ ക്ഷീണിച്ച് തളർന്നുറങ്ങുന്ന മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് പകർത്തിയ മമ്മൂട്ടിയുടെ നൻപകൽ നേരത്തുള്ള മയക്കത്തിന്റെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്ത ശേഷം സോഷ്യൽ മീഡിയ വൈറൽ എന്നോണം ഏറ്റെടുത്തിരിക്കുകയാണ്. മൂവാറ്റുപുഴയിൽ നിന്ന് വേളാങ്കണ്ണിക്കു പോയി മടങ്ങുകയായിരുന്ന ബസിൽ നിന്ന് ജെയിംസ് എന്ന മമ്മൂട്ടി കഥാപാത്രം ഒരു ഉറക്കത്തിനു ശേഷം എന്തോ ഒരു തോന്നലിൽ ബസ് നിർത്താൻ ആവശ്യപ്പെട്ട്റ ഇറങ്ങി നടക്കുന്നത് മറ്റൊരു ഊരിലേക്കാണ്. പിന്നെയൊരു പച്ചൈതമിഴന്റെ പോലെ സംസാരവും സ്വഭാവവും എല്ലാം മാറി സുന്ദറായി തീരുകയാണ് മമ്മൂട്ടി.

സുന്ദർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നൊരു രംഗം സിനിമയിലുണ്ട്. ആ സീൻ കഴിഞ്ഞ ശേഷം ഒന്ന് വിശ്രമിക്കാൻ വേണ്ടി കിടന്ന മമ്മൂട്ടിയുടെ ചിത്രം ജോർജ്ജ് പകർത്തി. പഴനിയിലെ മടിയൻ കാറ്റടിച്ചപ്പോൾ ക്ഷീണംകൊണ്ട് മമ്മൂട്ടിയും തെല്ലു മയങ്ങിയപ്പോൾ ജോർജ്ജ് അത് ഒപ്പിയെടുത്തു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ട്രെൻഡിംഗ് ആണ്. ട്രോൾ വരെ കിട്ടുന്നുണ്ട്. സിംപ്ലിസിറ്റി എന്ന് ചിലർ പറയുമ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ മറ്റു ചിലരുണ്ട്. എന്തായാലും സംഭവം ഹിറ്റായി. സിനിമയും. മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നൻപകൽ നേരത്ത് മയക്കം നിർമ്മിച്ചിരിക്കുന്നത്. ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും നിർമ്മാണ പങ്കാളിയായുണ്ട്. ലിജോ ജോസ്യു പെല്ലിശേരിയുടെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥ ഒരുക്കിയിരിക്കുന്നു. തേനി ഈശ്വർ ഛായാഗ്രഹണം  ഉജ്ജ്വലമായി കൈകാര്യം ചെയ്തിരിക്കുന്നു, എഡിറ്റിങ് ദീപു ജോസഫും ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചനുമാണ്. ഗോകുൽ ദാസ് കലാസംവിധാനം, റൊണാക്സ് സേവ്യർ മേക്കപ്പ് ചെയ്തിരിക്കുന്നു. സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും സൗണ്ട് മിക്സ് ഫസൽ എ. ബക്കറും നിർവ്വഹിച്ചിരിക്കുന്നു.

 

Summary : Mammootty’s pictures went viral