‘ഭീഷ്മക്ക് ശേഷം പൂര്‍ണ തൃപ്തി നല്‍കിയ മറ്റൊരു മമ്മൂട്ടി ചിത്രം, ടോപ് ക്ലാസ് ഐറ്റം’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘ഭീഷ്മക്ക് ശേഷം പൂര്‍ണ തൃപ്തി നല്‍കിയ മറ്റൊരു മമ്മൂട്ടി ചിത്രം, ടോപ് ക്ലാസ് ഐറ്റം’; കുറിപ്പ് ശ്രദ്ധ നേടുന്നു

മ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രം ഇന്ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയാണ് റോഷാക്കിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാനായാണ് മമ്മൂട്ടി എത്തുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെല്ലാം തന്നെ തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ വളരെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ച് ഇന്‍ ടു ദ സിനിമ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അഹ്നാസ് നൗഷാദാണ് കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

പുതിയ തലമുറയിലെ പിള്ളേരെ ഇങ്ങനെ ചേര്‍ത്ത് പിടിച്ച് ആ എഴുപത്കാരന്‍ വീണ്ടും വീണ്ടും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. റോഷാക്ക്
പ്രതികാരമാണ് സാറേ മെയിന്‍
സാധാരണ ഒരു Revenge Story പക്ഷേ മലയാള സിനിമ ഇന്നോളം പറഞ്ഞു പോയിട്ടില്ലാത്ത തരത്തില്‍ അസാധാരണമായ രീതിയില്‍ പ്രസന്റ് ചെയ്തിരിക്കുന്നു. പൊതുവേ കൊറിയന്‍ സിനിമകളില്‍ മാത്രം കണ്ട് വരുന്ന എക്‌സ്ട്രീം ലെവല്‍ പ്രതികാരം ഇല്ലേ അമ്മാതിരി ഒരു ഐറ്റം. എന്ന് വെച്ച് അവരെപ്പോലെ വെട്ടി കീറി പീസ് പീസ് ആക്കുക കത്തിച്ചു കളയുക തുടങ്ങിയ ഓവര്‍ വയലന്‍സ് ഒന്നുമില്ല. ഇവിടെ അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് കൊണ്ട് സംവിധായകന്‍ നമ്മുടെ ചങ്കിടിപ്പ് കൂട്ടും പ്രത്യേകിച്ച് സെക്കന്റ് ഹാഫ്. ക്ലൈമാക്‌സൊക്കെ ടോപ്പ് ക്ലാസ്സ് ഐറ്റമാണ് ഒന്നും പറയാനില്ല.

സിനിമയിലെ ഏറ്റവും വലിയ സര്‍പ്രൈസ് ബിന്ദു പണിക്കരുടെ പെര്‍ഫോമന്‍സായിരുന്നു ഞെട്ടിച്ചു കളഞ്ഞു പുള്ളിക്കാരി, സെക്കന്റ് ഹാഫില്‍ ജഗദീഷുമായിട്ടുള്ള സീനൊക്കെ വേറേ ലെവല്‍. പുള്ളിക്കാരി മാത്രമല്ല കോട്ടയം നസീര്‍, ജഗദീഷ്, ഷറഫുദീന്‍, ഗ്രേസ് ആന്റണി എല്ലാരും ഒന്നിനൊന്ന് മികച്ചു നിന്നു. സിനിമ തുടക്കം മുതല്‍ ഒടുക്കത്തെ ദുരൂഹതയാണ്. ആ ഒരു മിസ്റ്ററി മൂഡ് നിലനിര്‍ത്താന്‍ ബിജിഎം വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല. ഞാന്‍ വീണ്ടും പറയുന്നു ഇതൊക്കെ നിങ്ങള്‍ തിയേറ്ററില്‍ തന്നെ പോയി കണ്ട് ആസ്വദിക്കണ്ട ചിത്രമാണ്.  ദയവ് ചെയ്ത് അരിച്ചു പറക്കി റിവ്യൂസ് വായിക്കാന്‍ നിക്കരുത് ഏതേലും ഒരു ചെറിയ സ്‌പോയ്‌ലര്‍ കിട്ടിയാല്‍ ആ മൂഡ് ഫുള്‍ പോകും. എത്രയും പെട്ടെന്ന് നല്ലൊരു തീയേറ്ററിലേക്ക് വിട്ടോ പടം പൊളിയാണ് ! ഭീഷ്മക്ക് ശേഷം പൂര്‍ണ തൃപ്തി നല്‍കിയ മറ്റൊരു മമ്മൂട്ടി ചിത്രം
Kudos to the entire team Rorschach
ചില്ലറ പരുപാടിയൊന്നുമല്ല നിങ്ങള്‍ ചെയ്ത് വെച്ചേക്കുന്നത് Top class ഐറ്റം