2 മണിക്കൂർ 43 മിനിറ്റ് അയ്യർ സ്‌ക്രീനിൽ പൂണ്ടുവിളയാടും!! സെൻസറിംഗ് പൂർത്തിയാക്കി ‘സിബിഐ 5 ദ ബ്രയിൻ’
1 min read

2 മണിക്കൂർ 43 മിനിറ്റ് അയ്യർ സ്‌ക്രീനിൽ പൂണ്ടുവിളയാടും!! സെൻസറിംഗ് പൂർത്തിയാക്കി ‘സിബിഐ 5 ദ ബ്രയിൻ’

ലയാളി പ്രേക്ഷകര്‍ ഏരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും തന്നെ വന്‍ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കിക്കാണുന്നത്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. ‘സേതുരാമയ്യരായി’ മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിബിഐ 5 ദ ബ്രെയിന്‍ ചിത്രത്തിന്റെ സെന്‍സറിംങ് പൂര്‍ത്തിയായെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 43 മിനിറ്റാണ് ചിത്രത്തിന്റെ ഡ്യൂറേഷന്‍. ഈ അപ്‌ഡേറ്റ് പുറത്തുവന്നതോടെ സിനിമാപ്രേമികളെല്ലാം ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ റിലീസ് തിയതിക്കായി നോക്കിയിരിക്കുന്നത്. ഒരു ആഘോഷം തന്നെയായിരിക്കും ഈ സിനിമ റിലീസ് ചെയ്താല്‍ ഉണ്ടാവുകയെന്നത് തീര്‍ച്ച.

സിബിഐ5ന്റെ 30 സെക്കന്‍ഡുള്ള ടീസര്‍ പുറത്തിറങ്ങിയിരുന്നു. വന്‍ സ്വീകരണമായിരുന്നു ടീസറിന് ലഭിച്ചത്. ‘ദ് ഫയല്‍ വാസ് ഓണ്‍ ദി ഗാന്ധി ഫാമിലി. സഞ്ജയ് ഗാന്ധി, ഇന്ദിരാജി ആന്‍ഡ് രാജീവ് ഗാന്ധി. സഞ്ജയ് ഗാന്ധി കില്‍ഡ് ഇന്‍ എ പ്ലെയിന്‍ ക്രാഷ്. ഇന്ദിരാജി വാസ് അസാസിനേറ്റഡ് ബൈ ദി ഖലിസ്ഥാന്‍ ടെററിസ്റ്റ്‌സ്. ആന്‍ഡ് രാജിവ്ഗാന്ധി വാസ് അസാസിനേറ്റഡ് ബൈ എ സൂയിസൈഡ് ബോംബര്‍. ഇതൊക്കെയാണ് നമുക്കറിയാവുന്ന ഫാക്ട്‌സ്.’ എന്ന ഡയലോഗിലൂടെയാണ് ടീസറിന്റെ തുടക്കം. സോതുരാമ്മയ്യരുടെ ശബ്ദത്തില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം കേട്ട ഈ ഡയലോഗ് പ്രേക്ഷകരില്‍ ഹരം കൊള്ളിച്ചിരിക്കുകയാണ്.

ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതിയും ചിത്രത്തിലൂടെ തിരിച്ചുവരുന്നുവെന്ന വാര്‍ത്തയും വളരെ അധികം ശ്രദ്ധ നേടുകയുണ്ടായി. മലയാളത്തില്‍ ഇങ്ങനൊരു സിനിമ വരുമ്പോള്‍ അതൊരു ചരിത്രവുമാണ്. സിബിഐ’ അഞ്ചാം പതിപ്പ് നിര്‍മ്മിക്കുന്നത് ശ്രീ.സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ ആണ്. ചിത്രത്തിന് സംഗീതം ഒറുക്കുന്നത് ജോക്‌സ് ബിജോയ് ആണ്.