ഇതാ വരുന്നു കേണല്‍ മഹാദേവ്; ഏജന്റില്‍ മാസ്സടിക്കാന്‍ മമ്മൂട്ടി എത്തുന്നു! കാത്തിരുന്ന് പ്രേക്ഷകര്‍
1 min read

ഇതാ വരുന്നു കേണല്‍ മഹാദേവ്; ഏജന്റില്‍ മാസ്സടിക്കാന്‍ മമ്മൂട്ടി എത്തുന്നു! കാത്തിരുന്ന് പ്രേക്ഷകര്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയും അഖില്‍ അഖിനേനിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. അഖില്‍ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏപ്രില്‍ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും.

https://www.facebook.com/watch/?v=3658568697755282

ഇന്ത്യയ്ക്ക് പുറമെ ഹംഗറിയിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഇപ്പോഴിതാ ഹംഗറിയന്‍ ഷെഡ്യൂളില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഔട്ട്‌ഡോര്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെ എടുത്തിരിക്കുന്ന വീഡിയോ ആണിത്. റിലീസ് പലകുറി നീട്ടിവച്ച ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് 2023 സംക്രാന്തി റിലീസ് ആയി ചിത്രം എത്തുമെന്നും അറിയിപ്പ് എത്തിയിരുന്നു. എന്നാല്‍ റിലീസ് വീണ്ടും നീട്ടിവച്ച ചിത്രത്തിന്റെ ഇപ്പോഴത്തെ റിലീസ് തീയതി ഏപ്രില്‍ 28 ആണ്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.

Agent: Meet Mammootty as 'The Devil' in Akhil Akkineni's Film | Official First Look - YouTube

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖില്‍, ആഷിഖ് നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സിനാണ്. ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീന്‍ നൂലിയുമാണ്.

agent

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Mammootty, Akhil Akkinneni's 'Agent' teaser to be out soon | Entertainment News | Onmanorama

അതേസമയം, നാല് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ ‘ബോണി’ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്റെ കഥാപാത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക.