‘പിണറായി വിജയനെ വിമർശിച്ചാൽ കലിതുള്ളുന്ന മമ്മൂട്ടി’: ജോയ് മാത്യു പറയുന്നു
1 min read

‘പിണറായി വിജയനെ വിമർശിച്ചാൽ കലിതുള്ളുന്ന മമ്മൂട്ടി’: ജോയ് മാത്യു പറയുന്നു

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകളും അദ്ദേഹം പിന്തുണയ്ക്കുന്ന പാർട്ടി ഏതെന്നും വളരെ കൃത്യമായി ഏവർക്കും അറിയാവുന്ന കാര്യമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെ പറ്റിയും അപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കാറുണ്ട്. ഇരുവർക്കുമിടയിലെ ബന്ധത്തെക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു തുടർന്ന് പറഞ്ഞിരിക്കുകയാണ്. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ് ജോയ് മാത്യു ഇക്കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:,

“അടിസ്ഥാനപരമായി മമ്മൂട്ടി ഒരു രാഷ്ട്രീയ നിരീക്ഷകനും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുമാണ്. ഞാനും അദ്ദേഹം തമ്മിൽ അധിക ഓടക്കാണ് ഉണ്ടാക്കിയിട്ടുള്ളത്. ഞങ്ങൾ തമ്മിൽ സ്നേഹ സംഭാഷണം വളരെ കുറവാണ്, എല്ലാവരും പറയുമത്. അദ്ദേഹത്തിന്റെ സെറ്റിലേക്ക് ഞാൻ കേറി വരുമ്പോഴേ പറയും ‘ആഹ് വന്നല്ലോ, നിങ്ങൾക്ക് ഒന്ന് അടങ്ങിയിരുന്നു കൂടെ.. വെറുതെ ആ സിപിഎമ്മിനെ അത് പറയേണ്ട കാര്യമുണ്ടോ’. അപ്പോൾ ഞാൻ പറയും അത് എന്റെ ഇഷ്ടമല്ലെയെന്ന് ഞാനൊരു നികുതിദായകൻ ആണെന്ന്. ‘നിങ്ങളൊരു നികുതിദായകൻ വേറെ നികുതിദായകർ ഒന്നുമില്ലേ ഈ നാട്ടിൽ’ എന്നൊക്കെ പറഞ്ഞ് മമ്മൂട്ടി ചൂടാകും.

എന്നിട്ട് തെറ്റു പോയി പിണങ്ങി ഇരിക്കും. കുറച്ചു കഴിഞ്ഞിട്ട് വിളിക്കും ‘ആ ജോയി മാത്യു പോയോ’ എന്ന് ചോദിക്കും ഊണുകഴിക്കാൻ വിളിക്കും. ലോകകാര്യങ്ങൾ,രാഷ്ട്രീയം,തമാശ അങ്ങനെ എല്ലാ കാര്യങ്ങളും സംസാരിക്കും.അദ്ദേഹം പഠിക്കുമ്പോൾ മുതൽ തന്നെ മഹാരാജാസിലെ എസ്.എഫ്.ഐ കാരനായിരുന്നു, അതങ്ങ് തുടരുന്നു. അദ്ദേഹം ഒരു പിണറായി ഭക്തൻ ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയും. എന്നാൽ പിണറായിയുടെ അത്രയും വേണ്ടപ്പെട്ട ആളാണ്. മമ്മൂട്ടിക്ക് ഇഷ്ടമല്ല പിണറായിയെ വിമർശിക്കുന്നത്. പക്ഷെ മൂപ്പർക്ക് അറിയാം നമ്മുടെ മനസ്സ് ലെഫ്റ്റ് ആണെന്നും ചിന്തകൾ പുരോഗമനപരം ആണെന്നും അറിയാം. നമ്മൾ വിമർശിക്കുന്നത് വ്യക്തിപരമല്ല എന്നും അറിയാം. ഇടയ്ക്ക് എന്നോട് പറയും ‘നിങ്ങൾ നല്ല കാര്യങ്ങള് പറഞ്ഞുകൂടെ'”

Leave a Reply