സിബിഐ ‘100 കോടി’ നേടിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് മമ്മൂട്ടി ഫാനിന്റെ വെല്ലുവിളി; ശേഷം സംഭവിച്ചത്?

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയിന്‍ മെയ് ഒന്നിന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കുന്നുണ്ടെങ്കിലും, കേരളത്തില്‍ ഒരു കൂട്ടരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടിപൊളി ത്രില്ലര്‍ ചിത്രം എന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ക്ലൈമാക്‌സ് ഞെട്ടിച്ചു എന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം, കുറേനാളുകള്‍ക്ക് ശേഷം ജഗതി അഭിനയ രംഗത്ത് തിരിച്ചെത്തി എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

സിബിഐ സീരിസിലെ ആദ്യ ചിത്രമായിരുന്നു ഒരു സിബിഐ ഡയറികുറിപ്പ്, രണ്ടാമത് ഇറങ്ങിയ ചിത്രമായിരുന്നു ജാഗ്രത. പിന്നീട് സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയായിരുന്നു സിബിഐയുടെ എല്ലാ ചിത്രങ്ങളും സംവിധാനം ചെയ്തത്. ചിത്രത്തില്‍ മുകേഷ്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, കോട്ടയം രമേശ്, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങിയ വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയോടുള്ള ഒരു യുവാവിന്റെ ആരാധനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കാര്യം മറ്റൊന്നുമല്ല, മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രമായ സിബിഐ 5 ദി ബ്രെയിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷന്‍ നേടുമെന്ന് യുവാവ് പറഞ്ഞിരുന്നു. ചിത്രം 100 കോടി നേടിയില്ലെങ്കില്‍ തന്റെ പാതി മീശ വടിക്കുമെന്നും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എന്നാല്‍ ചിത്രത്തിന് ആദ്യ ദിവസം ലഭിച്ച സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്ന് മമ്മൂട്ടി ആരാധകന്‍ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ്. ‘ വെറും ടീസര്‍ അല്ല 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസര്‍. ഇത് 100 കോടി നേടിയില്ലെങ്കില്‍ എന്റെ പാതി മീശ വടിച്ച ഫോട്ടോ ഞാന്‍ ഇട്ടേക്കാം സ്‌ക്രീന്‍ ഷോട്ട് എടുത്തോ. മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും അയ്യര്‍’ എന്നായിരുന്നു മമ്മൂട്ടി ആരാധകന്റെ വെല്ലുവിളി. തുടര്‍ന്ന് പാതിമീശ വടിച്ച ഫോട്ടോ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്തിരിക്കും എന്നും ഇയാള്‍ ചിത്രത്തിന് കുറിപ്പായി എഴുതി.

 

 

 

 

 

 

 

Related Posts