ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിൽ മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്നു? ; അനൗദ്യോഗിക അപ്ഡേറ്റ് കേട്ട് കോരിതരിപ്പ് മാറാതെ പ്രേക്ഷകർ
1 min read

ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിൽ മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്നു? ; അനൗദ്യോഗിക അപ്ഡേറ്റ് കേട്ട് കോരിതരിപ്പ് മാറാതെ പ്രേക്ഷകർ

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ നവയുഗ സിനിമകള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹം ചെയ്ത ഓരോ സിനിമകളും ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായ സിനിമകള്‍ ആണ്. അദ്ദേഹം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ കേള്‍ക്കുന്ന ഏറ്റവും പുതിയ വാര്‍ത്തയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും, മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും, മികച്ച നടന്മാരില്‍ ഒരാളായ ഫഹദ് ഫാസിലും കൂടി ഒന്നിക്കാന്‍ പോകുന്നു എന്നത്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. സിനിമാ പ്രേമികളും ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു. നായകന്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരുടെ കൂട്ട് കെട്ടില്‍ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ ആദ്യ രണ്ടു ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടു. അതിനു ശേഷം ലിജോ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആമേന്‍. ഇത് മലയാള ചലച്ചിത്ര രംഗത്ത് വലിയ പ്രേക്ഷക ശ്രദ്ധ നേടി. ഇതോടെ അദ്ദേഹം സംവിധാന രംഗത്ത് പ്രശസ്തനായി. അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജല്ലിക്കെട്ട് തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി കഥാപാത്രമായി എത്തുന്ന ‘നന്‍പകല്‍ നേരത്തു മയക്കം’ എന്ന ചിത്രം അധികം വൈകാതെ തിയേറ്ററുകളില്‍ എത്തും. ലിജോ ജോസ് കഥ എഴുതിയ ചിത്രത്തിന് തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിക്കൊപ്പം അശോകനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’ യും ലിജോ ജോസിന്റെ ‘ആമേന്‍ മൂവി മൊണാസ്ട്രി’യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ സിബിഐ ദി ബ്രെയിന്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

അതുപോലെ തന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആമേന്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചത് ഫഹദ് ഫാസില്‍ ആയിരുന്നു. ഫഹദിനെ കൂടാതെ ഇന്ദ്രജിത്ത്, സ്വാതി റെഡ്ഡി, രചന നാരായണന്‍കുട്ടി എന്നിവരും പ്രധാന വേഷം ചെയ്തു. സ്വാതി റെഡ്ഡിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ആമേന്‍. കുമരംകരി എന്ന കുട്ടനാടന്‍ ഗ്രാമത്തെയും അവിടുത്തെ പുരാതന സിറിയന്‍ പള്ളിയെയും അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന് അന്ന് നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. മമ്മൂട്ടിയും ഫഹദ് ഫാസിലും ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു ബി ഉണ്ണിക്കൃഷ്ണന്റെ പ്രമാണി. ഇതില്‍ ഫഹദ് ശ്രദ്ധേയമായ വേഷം ചെയ്തു. ഫഹദിന്റെ ഏറ്റവും മികച്ച സിനിമകള്‍ ആയിരുന്നു ചാപ്പാ കുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമെണ്ട് നെക്ലേയ്‌സ്. ഫഹദിന്റെ ഈ മൂന്ന് ചിത്രങ്ങളും ജനശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ ലിജോ ജോസിന്റെ സംവിധാനത്തില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട സിനിമ ‘ആന്റിക്രൈസ്റ്റ്’ ആയിരുന്നു. മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. ചിത്രത്തിന്റെ രചനയെല്ലാം പൂര്‍ത്തിയായതിന് ശേഷം ചിത്രീകരണത്തിന്
ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചിത്രം നിന്നു പോവുകയായിരുന്നു. പിന്നീട് ആ സിനിമയെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പോലും ഒന്നും പങ്കുവെച്ചില്ല.