അര്‍ജന്റീന അടിക്കുമോ ഫ്രാന്‍സ് അടിക്കുമോ ഈ ലോകകപ്പ്? ‘അര്‍ഹതയുള്ള ടീം കപ്പ് ഉയര്‍ത്തട്ടെ’! ആശംസ അറിയിച്ച് മമ്മൂട്ടി
1 min read

അര്‍ജന്റീന അടിക്കുമോ ഫ്രാന്‍സ് അടിക്കുമോ ഈ ലോകകപ്പ്? ‘അര്‍ഹതയുള്ള ടീം കപ്പ് ഉയര്‍ത്തട്ടെ’! ആശംസ അറിയിച്ച് മമ്മൂട്ടി

ഖത്തര്‍ ലോകകപ്പ് കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിന് പിന്നാലെ, മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബോളിബുഡ് താരം ഷാരൂഖാനും ഖത്തറിലെത്തി. ഖത്തറില്‍ മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോള്‍, ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്തട്ടെയെന്ന് ആശംസിക്കുന്നു’ -എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Mammootty also in Qatar in the spirit of the World Cup; The actor congratulated both the teams

ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. കരിയറിലെ അവസാന ലോകകപ്പ് മത്സരത്തിനിറങ്ങുന്ന ലയണല്‍ മെസിയും കിരീട തുടര്‍ച്ച ലക്ഷ്യം വെക്കുന്ന ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുമാണ് മത്സരത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം.

ദേ വീണ്ടും സന്തോഷം! ലാലേട്ടന് പിന്നാലെ ലോകകപ്പ് വേദിയെ ത്രസിപ്പിക്കാന്‍ മമ്മൂക്കയുമെത്തി, വന്‍ വരവേല്‍പ്പ്

അതേസമയം, നേരത്തെ നടന്‍ മോഹന്‍ലാല്‍ ലോകകപ്പ് കാണാന്‍ ഖത്തറില്‍ എത്തിയിരുന്നു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള കളി കാണാന്‍ എത്തിയത്. ഖത്തര്‍ ലോകകപ്പിന്റെ സംഘാടനത്തെ അഭിനന്ദിക്കുകയും ചെയ്തു. ലോകകപ്പ് ഖത്തറില്‍ നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നിരുന്നെന്നും, എന്നാല്‍ മികവോടെ തന്നെ വിശ്വ മാമാങ്കം സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്നും, അവിശ്വസനീയമായ മികവോടെയാണ് ഖത്തര്‍ ലോകകപ്പ് സംഘടിപ്പിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്. കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്റെ ദൃശ്യാഖ്യാനം. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും.

Mammootty | ലോകകപ് കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലാലേട്ടന് പിന്നാലെ മമ്മൂട്ടിയും ഖത്വറില്‍; വമ്പന്‍ സ്വീകരണം; ഏറ്റവും അര്‍ഹതയുള്ള ...