“മമ്മൂട്ടിയ്ക്ക് വാൾ പയറ്റ് അറിയില്ലായിരുന്നു.. ഒരു വടക്കൻ വീര ഗാഥയ്ക്ക്  വേണ്ടി ഒറ്റ ദിവസം കൊണ്ട് മമ്മൂട്ടി വാൾ പയറ്റ് പഠിക്കുകയായിരുന്നു” : അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് പി. വി. ഗംഗധാരൻ
1 min read

“മമ്മൂട്ടിയ്ക്ക് വാൾ പയറ്റ് അറിയില്ലായിരുന്നു.. ഒരു വടക്കൻ വീര ഗാഥയ്ക്ക് വേണ്ടി ഒറ്റ ദിവസം കൊണ്ട് മമ്മൂട്ടി വാൾ പയറ്റ് പഠിക്കുകയായിരുന്നു” : അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് പി. വി. ഗംഗധാരൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘ഒരു വടക്കൻ വീര ഗാഥ’.
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പിറന്ന ചിത്രം മമ്മൂട്ടി- ഹരിഹരന്‍ സൗഹൃദത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായായിട്ടാണ് കണക്കാക്കുന്നത്.   ചിത്രത്തിൽ ‘ചന്തു ചേകവർ’ എന്ന അസാധ്യ കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മികച്ച ദേശീയ നടനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി മാധവി, സുരേഷ് ഗോപി, ക്യാപ്റ്റന്‍ രാജു എന്നിവർ വേഷമിട്ടു.  വളരെ മികച്ച അഭിനയമായിരുന്നു ഇവരെല്ലാം സിനിമയിൽ കാഴ്ചവെച്ചത്.   മികച്ച വിജയം നേടിയ സിനിമയെക്കുറിച്ചുള്ള ചില വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് പി.വി. ഗംഗാധരന്‍.  സത്യത്തിൽ സിനിമ ഷൂട്ട് ചെയ്യുന്ന അവസരത്തിൽ മമ്മൂട്ടിയ്ക്ക് വാൾപയറ്റ് അറിയില്ലായിരുന്നെന്നും, സിനിമയിൽ ഈ രംഗങ്ങൾ ഉള്ളതുകൊണ്ട് എന്നും ഗുരുവായൂരിലെ ഒരു ഹോട്ടലില്‍ വെച്ച് മമ്മൂട്ടിയും മാധവിയും ഒരു ദിവസം കൊണ്ടാണ് വാള്‍ പയറ്റ് പഠിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഒരു വടക്കന്‍ വീരഗാഥയെ പറ്റി സംസാരിച്ചത്.

“ഈ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി സ്വീകരിച്ച പരിശ്രമം വളരെ വലുതായിരുന്നു.  അദ്ദേഹത്തിൻ്റെ ഫിഗര്‍, അദ്ദേഹത്തിൻ്റെ മസില്‍ പവര്‍, അദ്ദേഹത്തിൻ്റെ മുഖത്തെ ഭാവാഭിനയം അതൊക്കെയാണ് സിനിമയില്‍ പ്രകടമാകുന്നത്.  അതേസമയം മമ്മൂട്ടിയ്ക്ക് വാള്‍പയറ്റ് വശമില്ലായിരുന്നു.  ഗുരുവായൂരിലെ എലൈറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ മമ്മൂട്ടിയും, മാധവിയും വാള്‍പയറ്റ് പഠിച്ചത്.  പഠിക്കാൻ വേണ്ടി ഉപയോഗിച്ചത് ഒറിജിനൽ വാൾ തന്നെയായിരുന്നു.  എന്തെങ്കിലും പരിക്ക് പറ്റിയാൽ എന്ന് ഭയമുണ്ടായിരുന്നു. ഒറ്റ ദിവസം മാത്രമെടുത്ത് പഠിച്ചിട്ടാണ് സിനിമയിൽ ചെയ്യുന്നത്.  എത്രയും വേഗം കാര്യങ്ങൾ പഠിച്ച് ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് പ്രധാനം.”

ഒരു നടനാവാൻ ഒരുപാട് പരിശ്രമിക്കുകയും, ആഗ്രഹിക്കുകയും ചെയ്ത വ്യക്തിയാണ് മമ്മൂട്ടി.  ഒരു വടക്കന്‍ വീരഗാഥയിൽ അഭിനയിക്കാൻ മമ്മൂട്ടി തന്നെ വേണമെന്ന് സംവിധായകനും തിരക്കഥാകൃത്തും നിർബന്ധം പിടിച്ചിരുന്നു.  മമ്മൂട്ടി എന്ന വ്യക്തി പുറമേ ഗൗരവം പ്രകടിപ്പിക്കുമെങ്കിലും, അദ്ദേഹത്തിൻ്റെ ഹൃദയം വളരെ വിശാലമാണ്.  ഇവയ്‌ക്കെല്ലാം പുറമേ അദ്ദേഹം നല്ലൊരു മനുഷ്യൻ കൂടിയാണ്.  ചില ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്.  മമ്മൂട്ടി ഭയങ്കര ഗൗരവക്കാരനാണെന്ന്.  പക്ഷേ അദ്ദേഹം ഗൗരവക്കാരനാകേണ്ടിടങ്ങളിൽ മാത്രമേ ഗൗരവക്കാരനാകാറുള്ളു.  പറയേണ്ട കാര്യങ്ങൾ അദ്ദേഹം മുഖത്ത് നോക്കി തുറന്ന് പറഞ്ഞിരിക്കും. ഗംഗാധരന്‍ മമ്മൂട്ടിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയായിരുന്നു