‘വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകരുത്’; സോഷ്യല്‍ മീഡിയ റിവ്യൂകളെ കുറിച്ച് മമ്മൂട്ടി
1 min read

‘വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകരുത്’; സോഷ്യല്‍ മീഡിയ റിവ്യൂകളെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഇനി മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഇപ്പോള്‍ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന സിനിമ റിവ്യുകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.

Christopher (2023) - IMDb

അടുത്തകാലത്ത് ഇറങ്ങുന്ന സിനിമകളെ കുറിച്ച് പല സോഷ്യല്‍ മീഡിയകളും റിവ്യുകള്‍ എഴുതുന്നുണ്ട്. ആ എഴുത്തിന് അനുസരിച്ചാകും പലപ്പോഴും സിനിമകള്‍ കാണാന്‍ ആളുകള്‍ തിയേറ്ററില്‍ എത്തുന്നത്. സിനിമ കണ്ടിട്ടില്ലാത്തവര്‍ വരെ ഇത്തരം റിവ്യുകള്‍ നടത്താറുമുണ്ട്. ഇത്രയും വര്‍ഷം സിനിമാ മേഖലയില്‍ ഉള്ള ആളെന്ന നിലയില്‍, ഈ ഇന്‍ഡസ്ട്രിയെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ് എന്നുള്ളത് കൊണ്ടുതന്നെ, എങ്ങനെയാണ് മമ്മൂട്ടി ഈ വിഷയത്തെ കാണുന്നത് എന്നായിരുന്നു ചോദ്യം.

Christopher (2023) - IMDb

‘അതിന്റെ മെരിറ്റ്‌സും ഡി മെരിറ്റ്‌സുമൊന്നും നമ്മള്‍ അന്വേഷിച്ച് പോയിട്ട് കാര്യമില്ല. അവയ്ക്ക് ഒക്കെ പല അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ ഉണ്ട്. വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകാതിരുന്നാല്‍ മതി. പലപ്പോഴും അതിര് വിട്ട് പോകുന്നത് അവിടെയാണെന്നാണ് എനിക്ക് തോന്നുന്നത്. അത് നല്ലതല്ല’, എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Mammootty is a 'vigilante cop' in Christopher, see first look poster | Entertainment News,The Indian Express

അതേസമയം, ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാ?ഗ് ലൈന്‍. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Christopher Movie (@FilmChristopher) / Twitter