ലാൽ ജോസിന് ഒട്ടും ഇഷ്ടമില്ലാത്ത നടനായിരുന്നു ഞാൻ, കുഞ്ചാക്കോ ബോബൻ പറയുന്നു…
1 min read

ലാൽ ജോസിന് ഒട്ടും ഇഷ്ടമില്ലാത്ത നടനായിരുന്നു ഞാൻ, കുഞ്ചാക്കോ ബോബൻ പറയുന്നു…

2006 ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത ചലച്ചിത്രം ആയിരുന്നു ക്ലാസ്സ്‌മേറ്റ്സ്സ്. സംവിധായകന്റെ കഥാപാത്രത്തോട് ചേർന്നു നിൽക്കുന്ന ഒരു നടനെ തിരഞ്ഞെടുക്കുന്നതിനു ചിത്രത്തിലെ മുരളി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബനെ കൊണ്ട് അഭിനയിപ്പിക്കണം എന്നായിരുന്നു സംവിധായകന്റെ താല്പര്യം.എന്നാൽ കുഞ്ചാക്കോ ബോബന്റെ ചില ബുദ്ധിമുട്ടുകാരണം, ആ കഥാപാത്രത്തെ സ്വീകരിക്കാൻ കഴിഞ്ഞില്ല. ആ ഒരു സാഹചര്യത്തിൽ ലാലിൻ തന്നോട് ദേഷ്യം ഉണ്ടായിരുന്നു കുഞ്ചാക്കോ ബോബൻ പറയുന്നു. ഒരു തെറ്റുധരണയുടെ പേരിൽ ആയിരുന്നു ദേഷ്യം നിലനിന്നിരുന്നത്. ആ കൂട്ടുകെട്ടുമായുള്ള അകലം കുറച്ചു വർഷങ്ങൾ നീണ്ടു നിന്നു. തെറ്റുധാരണ മാറുന്നതിന് ഇവർ തമ്മിൽ ഉള്ള ഒരു യാത്രയാണ് കാരണമായത്.കുഞ്ചാക്കോ ബോബൻ സിനിമകളിൽ നിന്നും മാറിനിൽക്കുന്ന സമയം കൂടി ആയിരുന്നു, യാത്ര ഇടവേളയിൽ സിനിമകളെ കുറിച്ചു സംസാരിക്കാനും പരസ്പരം സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് കുഞ്ചാക്കോ ബോബന്റെ സാഹചര്യത്തെ മനസിലാക്കാൻ സംവിധായാകൻ ശ്രമിച്ചത്.

തുറന്നു പറച്ചിലുകൾക്കിടയിൽ ആണ് കുഞ്ചാക്കോ ബോബനിലെ നായകനെ തന്റെ സിനിമയികളിൽ എത്തിക്കാം എന്ന് സംവിധായാകനു തോന്നിയത്. പിന്നീട് ആ സൗഹൃദത്തിന്റെ നിലനിൽപ്പിന്റെ ഭാഗമായാണ് 2010 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’ എന്ന ചലച്ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചത്.കൂടാതെ നിരവധി ചിത്രങ്ങളിലൂടെ ഇവരുടെ സൗഹൃദം നിലനിൽകുന്നു. കൈരളിയിൽ സംരക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ ആണ് കുഞ്ചാക്കോ ബോബൻ ലാൽ ജോസുമായി നിലനിന്നിരുന്ന സൗന്ദര്യപിണക്കത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

Leave a Reply