മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പം ഈ സൂപ്പര്‍ താരങ്ങളും
1 min read

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പം ഈ സൂപ്പര്‍ താരങ്ങളും

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടൈറ്റില്‍ ലുക്കും ലൊക്കേഷന്‍ എവിടെ എന്നതുമല്ലാതെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല.

Malaikottai Valiban: Mohanlal reveals title of his film with Lijo Jose Pellissery | Entertainment News,The Indian Express

ഇപ്പോഴിതാ, ചിത്രത്തെ സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. രണ്ട് യാവതാരങ്ങള്‍ കൂടി ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ഉള്ളത്. മലയാളി നടന്‍ മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച മനോജ് മോസസിന് ആശംസകള്‍ നേര്‍ന്ന് വാലിബന്‍ ടീം ലൊക്കേഷനില്‍ ലളിതമായ ആഘോഷം സംഘടിപ്പിച്ചിരുന്നു.

Malaikottai Vaaliban - IMDb

മോഹന്‍ലാലിന്റെയും ലിജോയുടെയുമൊക്കെ സാന്നിധ്യത്തില്‍ പിറന്നാള്‍ കേക്ക് മുറിക്കുന്ന തന്റെ വീഡിയോ മനോജ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ബംഗാളി നടി കഥ നന്ദിയും ഈ ഫ്രെയിമില്‍ ഉണ്ട്. അതേസമയം ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിരവധി താരങ്ങളുടെ പേരുവിവരങ്ങള്‍ ഇതിനകം പുറത്തെത്തിയിട്ടുണ്ട്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍ എന്നിവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Kamal Haasan and Jiiva to do cameo roles in Mohanlal's 'Malaikottai Vaaliban' | Tamil Movie News - Times of India

അതേസമയം, ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 18 ന് രാജസ്ഥാനിലാണ് ആരംഭിച്ചത്. രാജസ്ഥാനില്‍ തന്നെയാണ് സിനിമയുടെ പൂര്‍ണ്ണമായ ചിത്രീകരണം. ചിത്രത്തിന്റെ ഒഫിഷ്യല്‍ അപ്‌ഡേറ്റുകള്‍ വൈകാതെ പുറത്തെത്തുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

Malaikottai Valiban Movie Update hari prashanth look in ljp mohanlal movie is out now | Malaikottai Valiban : കലിപ്പ് ലുക്കിൽ ചെകുത്താന്‍ ലാസർ; എൽജെപിയുടെ മലൈക്കോട്ടൈ വാലിബനിലെ ലുക്ക് ...