മേജർ രവിയുമായി കൂടിക്കാഴ്ച; മോഹൻലാൽ വീണ്ടും പട്ടാള വേഷമിടാൻ ഒരുങ്ങുകയാണോ?
1 min read

മേജർ രവിയുമായി കൂടിക്കാഴ്ച; മോഹൻലാൽ വീണ്ടും പട്ടാള വേഷമിടാൻ ഒരുങ്ങുകയാണോ?

മെഗാസ്റ്റാർ മോഹൻലാലിൻറെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ട്വെൽത്ത് മാൻ. മലയാളികളുടെ പ്രിയ സംവിധായകൻ ജിത്തുജോസഫ് സംവിധാനം ചെയ്ത സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. മോഹൻലാലിൻറെ അടുത്ത ചിത്രവും ജിത്തുജോസഫുമായി ഒന്നിച്ചാണ്. റാം എന്ന സിനിമയാണ് താരത്തിൻ്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.



സിനിമ ഹോളിവുഡ് സ്റ്റൈലിൽ ആണ് നിർമ്മിക്കുന്നതെന്ന് സംവിധായകൻ ജീത്തുജോസഫ് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ പലഭാഗങ്ങളും ചിത്രീകരണം അവസാനിച്ചെങ്കിലും ചില സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നത് വിദേശത്താണ്. മലയാള സിനിമ ഇന്നേവരെ കാണാത്ത സംഘട്ടനമാണ് സിനിമയിൽ ഉള്ളതെന്നും, സ്റ്റണ്ട് മാസ്റ്ററുകൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉള്ളവരാണെന്നും, വിദേശത്ത് മികച്ച സ്ഥലം ശരിയായി കഴിഞ്ഞാൽ ജൂലൈ അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഈ വർഷം ചിത്രം റിലീസിന് ഒരുക്കുമെന്നും ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു.


ഇപ്പോഴിതാ റാം എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ പുതിയ ഒരു പ്രൊജക്ടുമായി എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജോഷി ചിത്രത്തിലായിരിക്കും കേന്ദ്രകഥാപാത്രമായി സൂപ്പർസ്റ്റാർ മോഹൻലാൽ എത്തുക എന്നാണ് അറിയാൻ കഴിയുന്നത്. ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് മേജർ രവി മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ച നടത്തിയതിൻ്റെ വിവരങ്ങൾ സാമൂഹ്യമാധ്യമം വഴി മേജർ രവി തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മോഹൻലാൽ വീണ്ടും പട്ടാള വേഷമിടാൻ ഒരുങ്ങുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തുതന്നെയായാലും കൂടിക്കാഴ്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.