കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ട് താവളമെന്ന് ലോക്നാഥ് ബഹ്റ; കേരളത്തെ പരിഹസിച്ച് കങ്കണ റണാവത്
1 min read

കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ട് താവളമെന്ന് ലോക്നാഥ് ബഹ്റ; കേരളത്തെ പരിഹസിച്ച് കങ്കണ റണാവത്

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പുതിയ വെളിപ്പെടുത്താൻ ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെടുകയാണ്. വിരമിക്കുന്നതിന് മുമ്പായി ലോക്നാഥ് ബഹ്റ നൽകിയ അഭിമുഖത്തിലാണ് കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളം ആണെന്ന് വെളിപ്പെടുത്തിയത്. വളരെ ഗൗരവമുള്ള ഈ വിഷയം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും മറ്റും ആയി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ഈ വിഷയത്തിൽ ശക്തമായ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ലോക്നാഥ് ബഹ്റയുടെ വാക്കുകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ടാണ് കങ്കണ തന്റെ പ്രതികരണം അറിയിച്ചത്. സ്ക്രീൻഷോട്ട് പങ്കുവയ്ക്കുന്നതിനോടൊപ്പം ‘കേരള മോഡൽ’ എന്ന ക്യാപ്റ്റനും കങ്കണ പങ്കുവയ്ക്കുന്നു. വലിയ ഭീതി ജനിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ലോക്നാഥ് ബഹ്റ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഭീകരസംഘടനകൾക്ക് കേരളത്തിലുള്ളവരെ ആവശ്യമാണെന്നും ഉയർന്ന വിദ്യാഭ്യാസം ആണ് ഇതിന് കാരണമെന്നും ബഹ്റ വെളിപ്പെടുത്തുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ അങ്ങനെ തുടങ്ങിയ കേരളത്തിൽ വിദ്യാഭ്യാസം ഉള്ളവർ വളരെ കൂടുതലാണെന്നും ഇവരെ ഏത് രീതിയിൽ തീവ്ര ആശയങ്ങളിൽ ആകൃഷ്ടരായി ആക്കി ഉപയോഗിക്കാം എന്നതുമാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യമെന്ന് ബഹ്റ പറയുന്നു.

ഇത്തരം കാര്യങ്ങളിലെല്ലാം പോലീസിന്റെ പൂർണമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കേന്ദ്ര ഏജൻസി എന്നിവയുമായി യോജിച്ച തീവ്രവാദവിരുദ്ധ സ്കോഡ് പ്രവർത്തിക്കുന്നുണ്ട് എന്നും ബഹ്റ പറയുന്നു. ഇത്തരത്തിലുള്ള സംഘടനകളെ നിർവീര്യമാക്കാൻ ആക്കാൻ സംസ്ഥാന പോലീസിന് കഴിവുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഒന്ന് കൊണ്ട് കേരളത്തെ മൊത്തത്തിൽ അപകീർത്തിപ്പെടുത്താൻ വലിയ ശ്രമങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായിരിക്കുന്നത്.

Leave a Reply