ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആദ്യ 10 നടിമാർ ഇവരൊക്കെ
1 min read

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആദ്യ 10 നടിമാർ ഇവരൊക്കെ

സിനിമയെന്ന മാസ്മരികലോകം എന്നും പ്രേക്ഷകന് ഒരു വിസ്മയം തന്നെയാണ്. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ വ്യവസായങ്ങളിലൊന്നാണ് എന്ന് എടുത്തു പറയാൻ കഴിയുന്ന മേഖലയാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രി. നിരവധി പ്രാദേശിക ഭാഷകളില്‍ പ്രത്യേകം ചലച്ചിത്ര വ്യവസായങ്ങളും അതിന്‍റെ വൈവിധ്യവുമുള്ള വേറെ ഒരു രാജ്യവും ലോക സിനിമാ ഭൂപടത്തില്‍ ഇല്ല എന്നത് യഥാർത്ഥമാണ് . ഒടിടിയുടെ കടന്നു വരവോടെ സിനിമകൾ ഭാഷ‍യുടെ അതിര്‍ വരമ്പുകള്‍ കടന്ന് സഞ്ചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങളിൽ ഏറ്റവും ജനപ്രിയരായ 10 നടിമാരുടെ പട്ടിക പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.

ഏതൊക്കെ താരങ്ങളെയാണ് പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് ഈ ലിസ്റ്റിലൂടെ ഏവർക്കും മനസ്സിലാകുകയാണ്. ലിസ്റ്റിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത് ഏവരുടെയും ഇഷ്ടപ്പെട്ട നടിയായ സാമന്തയാണ്.  തൊട്ടുപിന്നാലെ രണ്ടാം സ്ഥാനം നേടിയത് ബോളിവുഡ് താരസുന്ദരി  അലിയ ഭട്ടും  ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുമാണ് . ജനുവരി മാസത്തെ ആരാധരുടെ ഇഷ്ടങ്ങൾ അനുസരിച്ചുള്ള ലിസ്റ്റ് ആണ് ഓര്‍മാക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാലാം സ്ഥാനത്ത് ഉള്ളത് സൂപ്പർ സ്റ്റാർ ദീപിക പദുകോൺ ആണ്. ആരാധകർക്ക് പ്രിയങ്കരിയായ അഞ്ചാമത്തെ നടി കാജൽ അഗർവാൾ ആണ്. ആറാമതായി ആരാധകരുടെ പ്രിയം നേടിയെടുത്തത് തെന്നിന്ധ്യയിലെ സൂപ്പർ നടിയായ തൃഷയാണ്.

ക്യൂട്ട് ലുക്കിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ രശ്മിക മന്ദാനയാണ് ഏഴാം സ്ഥാനക്കാരി. കത്രീന കൈഫ് ആണ് എട്ടാമത്തെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം. തെന്നിന്ത്യയിലെ തന്നെ സൂപ്പർ നടിയായ അനുഷ്ക ഷെട്ടിയാണ് ഒമ്പതാം സ്ഥാനം നേടിയെടുത്തിരിക്കുന്നത്. പത്താം സ്ഥാനം നേടിയത് മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട കീർത്തി സുരേഷ് ആണ്. സമീപ കാലത്തെ സിനിമാ മേഖലയിൽ താരങ്ങൾ നേടിയെടുത്ത പ്രേക്ഷക സ്വീകാര്യതയാണ് ഈ ലിസ്റ്റിലൂടെ പുറത്തുവന്നിരിക്കുന്നത്.  ഓരോ സിനിമകൾ കഴിയുംതോറും പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാറിക്കൊണ്ടിരിക്കുകയാണ് ഇനി അടുത്ത വർഷത്തെ ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളുടെ പട്ടിക വരുമ്പോൾ ആരാണ് മുൻപന്തിയിൽ എത്താൻ പോകുന്നത് എന്ന് ആർക്കും ഊഹിക്കാൻ കൂടി കഴിയുകയില്ല.