‘ഇനി അങ്ങോട്ട് യുദ്ധമാണ് കയറുപൊട്ടി ഓടിയ സംവിധായകനും മലയാള സിനിമയുടെ ഒറ്റയാനും തമ്മില്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘ഇനി അങ്ങോട്ട് യുദ്ധമാണ് കയറുപൊട്ടി ഓടിയ സംവിധായകനും മലയാള സിനിമയുടെ ഒറ്റയാനും തമ്മില്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നുവന്ന വാര്‍ത്തകള്‍ കുറച്ചുനാളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം വാര്‍ത്തയ്ക്ക് മോഹന്‍ലാല്‍ തന്നെ സ്ഥിരീകരണം നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹന്‍ലാല്‍ പുതിയ സിനിമയുടെ പ്രഖ്യാപികനം നടത്തിയത്.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പേരോ പ്രമേയമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകളില്‍ ‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു സിനിമാപ്രേമിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ചില മാറ്റങ്ങള്‍ അനിവാര്യമാണ്. അങ്ങനെ ആഗ്രഹിച്ചിരുന്നു കോംബോ നടക്കാന്‍ പോകുന്നു. ഒരു സിനിമപ്രേമി എന്ന നിലയിലും കടുത്ത ലിജോ ജോസ് പെല്ലിശ്ശേരി, ലാലേട്ടന്‍ ഫാന്‍ബോയ് എന്നതിലും തുള്ളി ചാടാന്‍ ഉള്ള സന്തോഷം ഉണ്ട്. അതെ അവര്‍ ഒന്നിക്കുകയാണ്. കയറു പൊട്ടി ഓടിയാ പോത്തിനെ പിടിച്ചു കെട്ടിയ കുമരങ്കരി പള്ളിയില്‍ വെച്ച് സോളമന്റെയും ശോശന്നയുടെ മിന്നു കെട്ടും നടത്തി. ഗീവര്‍ഗീസ് പള്ളി ബാന്‍ഡ്‌ന് പുതുജീവനും നല്‍കി. അങ്കമാലി ചന്തയില്‍ നല്ല ഒന്നാതരം പോര്‍ക്ക് ഇറച്ചി കൊണ്ട് പൊടി പൊടി കച്ചവടം നടത്തി.

വാവച്ചന്‍ മേസ്തിരിയുടെ സ്വപ്നം ആയ തന്റെ മരണം ആഘോഷം ആക്കണം എന്ന് ഉള്ള ഈഷിയുടെ ആഗ്രഹം പ്രതിസന്ധിയിലൂടെ നടത്തിക്കൊടുത്തത്. പിന്നീട് ചുരുളിയിലൂടെ കേറി അവിടെയുള്ള ക്രിമിനലുകളുടെ ഇടയില്‍ നാടന്‍ ഭാഷകളിലൂടെ ദൃശ്യത്തിനു പുറത്തുള്ള ആളുകളുടെ നെഗറ്റീവും പോസിറ്റീവും അറിഞ്ഞ കയറു പൊട്ടിയ ഓടിയ സംവിധായകന്റെ മുന്നിലേക്കാണ് മലയാള സിനിമയുടെ ഒറ്റയാന്റെ വരവ്. ഇനി അങ്ങോട്ട് യുദ്ധം ആണ് കയറു പൊട്ടി ഓടിയ സംവിധായകനും മലയാള സിനിമയുടെ ഒറ്റയാനും തമ്മില്‍.