തിയേറ്ററുകൾ പൂര പറമ്പാക്കി കേരളത്തിൽ ‘കെജിഎഫ്’ മികച്ച നേട്ടം കൊയ്യുന്നു
1 min read

തിയേറ്ററുകൾ പൂര പറമ്പാക്കി കേരളത്തിൽ ‘കെജിഎഫ്’ മികച്ച നേട്ടം കൊയ്യുന്നു

ഇന്ത്യൻ ബോക്സോ ഓഫീസിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് നിലയുറപ്പിക്കാൻ പോവുകയാണ് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ആദ്യത്തെ രണ്ട് ദിവസങ്ങളിൽ മാത്രമായി നേടിയ ആഗോള ഗ്രോസ് 240 കോടി രൂപയാണ്. റിലീസായി ദിവസങ്ങൾക്കുളിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചത് അണിയറ പ്രവർത്തകരുടെ പ്രതീക്ഷയ്ക്ക് വലിയ സ്ഥാനം നൽകിയിരുന്നു.  വലിയ നേട്ടത്തിലേയ്ക്ക് ചിത്രം കുതിക്കുമ്പോൾ റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്.

കേരളത്തിലെ എക്കാലത്തെയും ഏത് ഭാഷാ ചിത്രങ്ങളെക്കാളും ഏത് കാലത്തെയുമുള്ള നേട്ടത്തേക്കാൾ ഏറ്റവും മികച്ച റിലീസ് ദിന കളക്ക്ഷനും കെജിഎഫ് 2 ന്‍റെ പേരിൽ തന്നെയാണ്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ വി . എ. ശ്രീകുമാര്‍ ചിത്രമായ ഒടിയന്‍റെ റെക്കോര്‍ഡ് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 ഇപ്പോൾ ബ്രേക്ക് ചെയ്‌തിരിക്കുന്നത്‌. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രമായി ആദ്യ ദിനം കെജിഎഫ് 2 സ്വന്തമാക്കിയിരിക്കുന്നത്. വലിയ രീതിയിൽ പ്രെമോഷൻ നേടിയ ചിത്രം വമ്പൻ ഹൈപ്പ് കൊടുത്ത് പ്രേക്ഷകർക്ക് മുൻപിൽ എത്തുമ്പോൾ ഒരു ചിത്രം ആദ്യദിനം തന്നെ മികച്ച നേട്ടം സ്വന്തമാക്കുന്നത് സാധാരണമാണ്.

അതെസമയം അത്തരമൊരു ചിത്രത്തിന് കാഴ്ചക്കാരിൽ നിന്നുള്ള മൗത്ത് പബ്ലിസിറ്റിയ്ക്ക് വലിയ സ്വീകാര്യതയ ലഭിക്കുന്നത് ഒരു അത്ഭുത കാഴ്ചയാണ്. വലിയ രീതിയിലുള്ളൊരു മുന്നേറ്റമാണ് അനുദിനം കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കേവലം ഊഹാപോഹങ്ങളുടെയോ, ഫാൻസുകാരുടെ തള്ളിന്റേയോ പുറത്തു പറയുന്ന കാര്യമല്ല ഇത്. കേരളത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ തിരുവനന്തപുരത്തെ ഒരു പ്രമുഖ തിയേറ്ററായ ഏരീസ് പ്ലെക്സിൽ നിന്നും ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 50 ലക്ഷമാണ് നാല് ദിവസത്തെ കളക്ക്ഷൻ. സിനിമയ്യ്ക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് കെജിഎഫ് – ൻ്റെ കളക്ക്ഷൻ വർധിക്കുവാനാണ് സാധ്യത.