കെജിഎഫ് ചാപ്റ്റർ 2 റെക്കോർഡ് തൂക്കാൻ ജന ഗണ മന ?! ; കേരള ബോക്സ് ഓഫീസിൽ വമ്പൻ പോര്
1 min read

കെജിഎഫ് ചാപ്റ്റർ 2 റെക്കോർഡ് തൂക്കാൻ ജന ഗണ മന ?! ; കേരള ബോക്സ് ഓഫീസിൽ വമ്പൻ പോര്

ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കെജിഎഫ് ചാപ്റ്റര്‍ 2 ബോളിവുഡ് ചിത്രങ്ങള്‍ക്ക് പോലും കൈവരിക്കാനാകാത്ത റെക്കോഡുകള്‍ നേടുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. കെജിഎഫ് തിയേറ്ററില്‍ എത്തിയ അന്ന് മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 15 ദിവസം കൊണ്ട് 1000 കോടി നേടിയിരിക്കുകയാണ് കെജിഎഫ് 2. നോര്‍ത്ത് ഇന്ത്യയില്‍ നിന്നും 415 കോടിയും, കര്‍ണാടകയില്‍ നിന്നും 155 കോടി, ആന്ധ്രപ്രദേശ്, തെലുങ്കാനയില്‍ നിന്നും 127 കോടി, തമിഴ്നാട്ടില്‍ നിന്നും 82 കോടി, കേരള ബോക്സ് ഓഫീസില്‍ നിന്നും 56 കോടി അങ്ങനെ 15 ദിവസം കൊണ്ട് കെജിഎഫ് 1000 കോടി നേടി. ഇത് ഏതൊരു സിനിമ രംഗത്തെയും ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. യാഷ് എന്ന നടന് വേണ്ടി രൂപകല്പന ചെയ്ത കഥാപാത്രം അദ്ദേഹം വളരെ മനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

എന്നാല്‍ കെജിഎഫിന്റെ ഈ നേട്ടത്തെ തടയിടാന്‍ മലയാള സിനിമയില്‍ റിലീസ് ആയ ജന ഗണ മന, മകള്‍, സിബിഐ ദി ബ്രെയിന്‍ എന്നീ സിനിമകള്‍ക്ക് ആകുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഏപ്രില്‍ 28 നാണ് പൃഥ്വിരാജ് നായകനായി എത്തിയ ജന ഗണ മന റിലീസ് ചെയ്തത്. മികച്ച പ്രതികരണം തന്നെയായിരുന്നു റിലീസ് ചെയ്ത അന്ന് മുതല്‍ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രാരംഭ കണക്കുകള്‍ പ്രകാരം ചിത്രം കേരളത്തില്‍ ആദ്യ ദിനം ഏകദേശം 1.60 കോടി രൂപ നേടി എന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത. നീണ്ട 2 വര്‍ഷത്തിന് ശേഷമായിരുന്നു പൃഥ്വിരാജ് ബിഗ് സ്‌ക്രീനുകളിലേക്ക് തിരിച്ചു വന്നത്. പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.

അതേസമയം, സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രം ഏപ്രില്‍ 29 നാണ് തിയേറ്ററില്‍ എത്തിയത്. ജയറാമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീര ജാസ്മിന്റെ മടങ്ങിവരവ് എന്ന നിലയില്‍ റിലീസിന് മുന്നേ പ്രേക്ഷക ചര്‍ച്ചയില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ‘മകള്‍’. കുടുംബ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സത്യന്‍ അന്തിക്കാട് സിനിമാ ശീലങ്ങളുടെ തുടര്‍ച്ചയാണ് മകള്‍ എന്ന സിനിമയിലും കാണാന്‍ സാധിക്കുന്നത്. ദേവിക സഞ്ജയ്, ജയറാം, മീര ജാസ്മിന്‍, നസ്ലിം, ഇന്നസെന്റ്, സിദ്ദിഖ്, ശ്രീനിവാസന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.