Latest News

ലാലേട്ടന്റെ ഏറ്റവും ഇണങ്ങുന്ന ജോഡിയായി സിനിമാ പ്രേക്ഷകര്‍ കൈയ്യടിച്ച് സ്വീകരിച്ച നായികയാണ് കാര്‍ത്തിക; വൈറല്‍ കുറിപ്പ്

മലയാള സിനിമയിലെ മറക്കാനാകാത്ത നടിമാരില്‍ ഒരാള്‍ ആയിരുന്നു കാര്‍ത്തിക. മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ കാര്‍ത്തിക സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. എല്ലാ കഥാപാത്രങ്ങളും വളരെ ഭംഗിയായും, ലളിതമായും കൈകാര്യം ചെയ്തിരുന്ന നടിയാണ് കാര്‍ത്തിക. സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ആണ് കാര്‍ത്തികയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്. അതിനു മുമ്പേ നൃത്തവും, ടെന്നീസും, കഥകളിയും അറിയാവുന്ന കാര്‍ത്തിക സിനിമയില്‍ വരുന്നതിന് മുന്നേ താരമായിരുന്നു.

ഒരുപാട് ചിത്രങ്ങലൊന്നും ചെയ്തിരുന്നില്ലായെങ്കിലും, ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടി തന്നെയാണ് കാര്‍ത്തിക. അതുപോലെ ഒരുപാട് മേക്കപ്പ് ഇടാതെ ഒരു വലിയ കറുത്ത പൊട്ടും തൊട്ട് വരുന്ന അതി സുന്ദരിയായ നടിയെ ഇന്നും മലയാളികള്‍ മറക്കാതെ ഓര്‍ക്കാറുണ്ട്. വിവാഹ ശേഷമാണ് കാര്‍ത്തിക സിനിമാ രംഗത്ത് നിന്നും വിട്ടു നിന്നത്. ഡോക്ടര്‍ സുനില്‍ കുമാറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. `അതേസമയം, മലയാള ചിത്രത്തിലെ ഒരുകാലത്തെ സൂപ്പര്‍ ജോഡികളായിരുന്നു മോഹന്‍ലാലും കാര്‍ത്തികയും. കൂടുതല്‍ ചിത്രങ്ങളിലും കാര്‍ത്തിക നായികയായി എത്തിയത് മോഹന്‍ലാലിന്റെ കൂടെയാണ്. ശോഭനയും, ഉര്‍വ്വശിയും, രേവതിയും, ഗീതയും, മേനകയും, രഞ്ജിനിയും, പാര്‍വ്വതിയുമൊക്കെ മോഹന്‍ലാലിന്റെ കൂടെ നായികയായി എത്തിയെങ്കിലും മോഹന്‍ലാല്‍- കാര്‍ത്തിക കോമ്പിനേഷന്‍ ഏറെ ഇഷ്ടപ്പെട്ടവര്‍ ആയിരുന്നു പ്രേക്ഷകര്‍. ദേശാടനക്കിളികള്‍ കരയാറില്ല, കരിയിലക്കാറ്റ് പോലെ, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കാര്‍ത്തികയും മോഹന്‍ലാലും സൂപ്പര്‍ ജോഡികളായി മലയാള സിനിമയില്‍ എത്തിയത്. ഇരുവരും ഒന്നിച്ചുള്ള സിനിമകള്‍ വിസ്മയങ്ങള്‍ തീര്‍ത്തവയാണ്.

കാര്‍ത്തിക നായികയായി എത്തിയ മറ്റ് സിനിമകളാണ് അടിവേരുകള്‍, താളവട്ടം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളെ ഒരു കഥ പറയാം, നീയെത്ര ധന്യ, ഒരു പൈങ്കിളി കഥ, നീലക്കുറിഞ്ഞി പൂത്തപ്പോള്‍, അടുക്കാന്‍ എന്തെളുപ്പം, ജനുവരി ഒരു ഓര്‍മ്മ, ഇവിടെ എല്ലാവര്‍ക്കും സുഖം, ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് തുടങ്ങിയവ. 18 സിനിമകളില്‍ നായികയായി എത്തി. അതില്‍ പത്ത് സിനിമകളിലാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയത്. കൂടാതെ, മമ്മൂട്ടി, കമല്‍ ഹാസന്‍ തുടങ്ങിയ നടന്മാരുടെ കൂടെയും കാര്‍ത്തിക അഭിനയിച്ചു.

മോഹന്‍ലാല്‍ കാര്‍ത്തിക കോമ്പിനേഷനെ കുറിച്ചുള്ള ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. ലാലേട്ടന്റെ ഏറ്റവും ഇണങ്ങുന്ന ജോഡിയായി മലയാളസിനിമാപ്രേക്ഷകര്‍ കൈയ്യടിച്ച് സ്വീകരിച്ച നായിക കാര്‍ത്തികയാണെന്നാണ് പോസ്റ്റില്‍ ഉള്ളത്. ഇരുവരുടെയും കോംബോ സ്‌ക്രീനില്‍ വരുന്നത് കാണാന്‍ അത്രയും മനോഹരമായിരുന്നു..മോഹന്‍ലാല്‍ എന്ന താരം വളരുന്നതിനനുസരിച്ച് പില്‍ക്കാലത്ത് ഒട്ടേറെ നായികമാര്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചെന്നും, കാര്‍ത്തികയുടെ അഭിനയജീവിതത്തില്‍ അവര്‍ ഏറ്റവും കൂടുതല്‍ നായികയായത് ലാലേട്ടനൊപ്പമാണെന്നുമാണ് കുറിപ്പ്

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

                   മോഹൻലാൽ ജന്മദിന

സ്പെഷ്യൽ പോസ്റ്റുകളിൽ #കാർത്തികയെ

ഉൾപ്പെടുത്താതെ എങ്ങനെ പൂർണ്ണമാവും?

                  വില്ലനിസത്തിൽ നിന്നും നെഗറ്റീവ് ഇമേജുള്ള നായകവേഷങ്ങളിൽ നിന്നും മോചനം നേടി മികച്ച
കുടുംബച്ചിത്രങ്ങളിലും രസകരമായ തമാശ ചിത്രങ്ങളിലും വേഷമിട്ട കാലത്ത്
ലാലേട്ടൻറെ ഏറ്റവും ഇണങ്ങുന്ന ജോഡിയായി മലയാളസിനിമാപ്രേക്ഷകർ കൈയ്യടിച്ച് സ്വീകരിച്ച നായിക കാർത്തികയാണ്.
               ഒരു പക്ഷേ ലാലേട്ടൻറെ ഇമേജ് തന്നെ മറ്റൊരു തരത്തിലേയ്ക്ക് മാറുന്നതിൽ കാർത്തിക എന്ന നടി സ്വാധീനിച്ചിട്ടുണ്ടെന്നും നിസ്സംശയം പറയാം.
                  ഇരുവരുടെയും കോംബോ സ്ക്രീനിൽ വരുന്നത് കാണാൻ അത്രയും മനോഹരമായിരുന്നു..മോഹൻലാൽ എന്ന താരം വളരുന്നതിനനുസരിച്ച്
പിൽക്കാലത്ത് ഒട്ടേറെ നായികമാർ അദ്ദേഹത്തിനൊപ്പം അഭിനയിച്ചു..
                എന്നാൽ കാർത്തികയുടെ അഭിനയജീവിതത്തിൽ അവർ ഏറ്റവും കൂടുതൽ നായികയായത് ലാലേട്ടനൊപ്പം..അവരുടെ ഏറ്റവും മികച്ച നായകൻ അദ്ദേഹം ആയിരുന്നു .
മലയാളസിനിമാസ്വാദകർ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്ന താരജോഡി കൂടിയാണിവർ.
May be an image of 4 people and text that says "KUMAR PUMAR RAJESH VIEWS FILM ലാലേട്ടൻറെ ജോഡി ജോർഷ മികച്ച"