പ്രേക്ഷകർ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം, ഒന്നാം ഭാഗം അടുത്ത വര്‍ഷം എത്തും : ഋഷഭ് ഷെട്ടി
1 min read

പ്രേക്ഷകർ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം, ഒന്നാം ഭാഗം അടുത്ത വര്‍ഷം എത്തും : ഋഷഭ് ഷെട്ടി


പ്രേക്ഷകരെ ഒന്നടങ്കം കോരിത്തരിപ്പിച്ച ചിത്രമായിരുന്നു കാന്താര. ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ  വലിയ ഹിറ്റുകളുടെ പട്ടികയിൽ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം നേടി എന്നത് മാത്രമല്ല, ആസ്വാദകരുടെ മനസ്സിൽ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു ഇത്. വിജയം നേടിയ ചിത്രത്തിന്‍റെ അടുത്ത ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരുന്നു. ചിത്രത്തിന്‍റെ സംവിധായകനും പ്രധാന നടനുമായ ഋഷഭ് ഷെട്ടി  കാന്താരയുടെ 100 ദിനം ആഘോഷിക്കുന്ന വേദിയിൽ വച്ചായിരുന്നു  പ്രഖ്യാപനം നടത്തിയത് .  കാന്താരയുടെ  പ്രീക്വൽ എന്ന ആശയം തന്‍റെ മനസ്സിൽ ഉദിച്ചത് ചിത്രീകരണത്തിനിടെയാണ് എന്ന്  ഋഷഭ് ഷെട്ടി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. 

“കാന്താരയോട്  സ്നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട്  കടപ്പെട്ടിരിക്കുന്നു എന്നും . മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്, ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ചിത്രം വിജയകരമായി 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ് . ഈ സന്തോഷത്തിൽ  കന്താരയുടെ പ്രീക്വൽ പ്രഖ്യാപിക്കാൻ താൻ ആഗ്രഹിക്കുന്നു. നിങ്ങൾ കണ്ടത് യഥാർത്ഥത്തിൽ ഭാഗം 2 ആണെന്നും , ഭാഗം 1 അടുത്ത വർഷം തിയേറ്ററിൽ വരും” – ഋഷഭ് ഷെട്ടി പ്രഖ്യാപിച്ചു. കാന്താരയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് പെട്ടെന്ന് പ്രീക്വൽ  ആശയം പെട്ടന്ന് മനസ്സിൽ വന്നത് , ചിത്രത്തിന്റെ എഴുത്ത് പുരോഗമിക്കുകയാണ്. ഞങ്ങൾ കൂടുതൽ കാര്യങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.

അഞ്ച് വര്‍ഷത്തിനുള്ളിൽ തങ്ങള്‍സിനിമയിൽ മുടക്കുക 3000 കോടി ആയിരിക്കുമെന്ന് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു. അതിൽ  ഒന്നാണ് കാന്താര 2. റിഷഭ് ഷെട്ടി രചനയും സംവിധാനവും ചെയ്യുകയും നായക കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത കാന്താരയുടെ കന്നഡ പതിപ്പ് ആയിരുന്നു ആദ്യം പുറത്തിറങ്ങിയത്.  മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷക ശ്രദ്ധ നേടിയതോടെയാണ് പുതിയ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാള മടക്കമുള്ള മൊഴിമാറ്റ പതിപ്പുകളിലെല്ലാം ചിത്രം വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ  വര്‍ഷം ഏറ്റവും വലിയ വിജയിച്ച ഒരു  ചിത്രം ആയി കാന്താര മാറി .