കാന്താര 2 അപ്ഡേറ്റ് ; റിഷഭ് ഷെട്ടി മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവനാണ്..! വന്നവഴി മറക്കാത്ത നല്ല മനുഷ്യന്‍..!
1 min read

കാന്താര 2 അപ്ഡേറ്റ് ; റിഷഭ് ഷെട്ടി മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവനാണ്..! വന്നവഴി മറക്കാത്ത നല്ല മനുഷ്യന്‍..!

പോയ 2022 വർഷത്തിൽ ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച വിജയമായിരുന്നു കന്നടയിൽ നിന്നുമെത്തിയ കാന്താര നേടിയത്. കന്നട ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രമായി കാന്താര മാറി. ആകെ വേൾഡ് വൈഡ് 400 കോടിയിൽ അധികം കളക്ഷനും നേടി. ഒരു നിഗൂഢമായ വനവും അവിടെയുള്ള ജന ജീവിതവും അവരുടെ ദൈവിക സങ്കൽപങ്ങളും ആചാരാനുഷ്ടാനങ്ങളും കലാരൂപങ്ങളും ഒക്കെ നിറഞ്ഞ ചിത്രത്തിൽ ചില ദുഷ്ട ശക്തികളുടെ വരവും പ്രതികാരവും അതിജീവിനവുമൊക്കെ പ്രതിപാദിച്ചു. പ്രേക്ഷകർക്ക് തിയറ്ററിൽ മറക്കാൻ പറ്റാത്ത അനുഭവവും ദൃശ്യവിസ്മയവുമാണ് കാന്താര തന്നത്. നായകൻ ഋഷഭ് ഷെട്ടി തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ച് കാ‍ന്താര പുറത്തിറക്കിയത്.

ഓൾ ഇന്ത്യ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച കാന്താര കെജിഎഫ് നിർമ്മാതാക്കൾ ഹോംബാലേ ഫിലിസാണ്യാ നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഹോംബാലെ ഫിലിംസ് അറിയിച്ചിരിക്കുന്നത് കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ ജോലികൾ ആരംഭിച്ചെന്നും രണ്ടാം ഭാഗം 2024 ഏപ്രിൽ, മെയ് മാസം തിയറ്ററിലെത്തുമെന്നുമാണ്. ഒറ്റ സിനിമയിലൂടെ ആരാധകരെ സൃഷ്ടിച്ച ഋഷഭ് ഷെട്ടി പുതിയ ഒരു ദൗത്യം ആയിരിക്കും രണ്ടാം ഭാഗത്തിൽ കൊണ്ടുവരിക എന്ന് കേൾക്കുന്നു. ഇപ്പോൾ അതിനെ കുറിച്ച് സുനിത ദാസ് എന്ന പ്രേക്ഷക എഴുതിയ കുറിപ്പ് വളരെ ശ്രദ്ധനേടുകയാണ്. മംഗലാപുരത്ത് തന്‍റെ ഗ്രാമത്തില്‍ ഗ്രാമക്ഷേത്രത്തിലെ പഞ്ചുരുളിയെന്ന ദൈവക്കോലത്തെ കാണാന്‍ റിഷഭ് ഷെട്ടിയും കുടുംബവും,ഹമ്പാളെ ഫിലിംസിന്‍റെ പ്രവര്‍ത്തകരും എത്തി എന്ന് സൂചിപ്പിക്കുന്നുണ്ട് കുറിപ്പിൽ. അടുത്ത ഭാഗത്തിന്റെ ത്രെഡ് ഇതാകാനും സാധ്യതയേറെയാണ്.

 

പ്രേക്ഷകയുടെ കുറിപ്പ് ഇങ്ങനെ.. 

കാന്താര 2

സൈലന്‍റായി വന്ന് ഇന്ത്യന്‍ സിനിമയുടെ ഏറ്റവും മുകള്‍തട്ടില്‍ നിറഞാടിയ ഒരു കൊച്ചു സിനിമയായിരുന്നല്ലോ കാന്താര…♥

മംഗലാപുരത്ത് തന്‍റെ ഗ്രാമത്തില്‍ ഗ്രാമക്ഷേത്രത്തിലെ പഞ്ചുരുളിയെന്ന ദൈവക്കോലത്തെ കാണാന്‍ എത്തിയതായിരുന്നൂ റിഷഭ് ഷെട്ടിയും കുടുംബവും,ഹമ്പാളെ ഫിലിംസിന്‍റെ പ്രവര്‍ത്തകരും…

ചിത്രത്തിലേത് പോലെ തന്നെ ദൈവക്കോലം നിറഞാടി അവരെ ചേര്‍ത്ത് പിടിച്ചപ്പോള്‍ ‘തത്ത്വമസി’ എന്ന വാക്കാണ് എനിക്ക് തോന്നിയത്..

എന്നാല്‍ കന്നട മാധ്യമലോകം പറയുന്നത് 

കാന്താര 2 വിന്‍റെ പ്രവര്‍ത്തനത്തിനായി കോലം കണ്ട് പ്രാര്‍ത്ഥനയും നടത്തി അനുഗഹം വാങി തുടങാനാണ് എത്തിയത് എന്നാണ്..!

എന്തായാലും റിഷഭ് ഷെട്ടി മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവനാണ്..!

വന്നവഴി മറക്കാത്ത നല്ല മനുഷ്യന്‍..!

കാന്താര 2 സംഭവിക്കട്ടേ എന്ന് ആശംസക്കുന്നൂ..

Sunitha Das ♥