‘ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത, ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയ ദിനങ്ങള്‍ ആയിരുന്നു ‘മേ ഹും മൂസ’ ചിത്രം തുടക്കമിട്ടത് മുതല്‍ തനിക്ക് കിട്ടിയ സന്തോഷം’; കണ്ണന്‍ സാഗര്‍
1 min read

‘ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത, ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയ ദിനങ്ങള്‍ ആയിരുന്നു ‘മേ ഹും മൂസ’ ചിത്രം തുടക്കമിട്ടത് മുതല്‍ തനിക്ക് കിട്ടിയ സന്തോഷം’; കണ്ണന്‍ സാഗര്‍

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലൂടെ എത്തുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30ന് റപ്രദര്‍ശനത്തിന് എത്തും. ഈ അവസരത്തില്‍ ചിത്രത്തില്‍ അഭിനയിക്കാനായതിന്റെയും, ചിത്രത്തിന്റെ ഓഡീഷനില്‍ പങ്കെടുത്തതിന്റേയും സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണന്‍ സാഗര്‍.

ജീവിതത്തില്‍ മറക്കാത്ത ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയ ദിനങ്ങള്‍ ആയിരുന്നു മേ ഹും മൂസ എന്ന ജിബു ജേകബ് ഫിലിം തുടക്കമിട്ടത് മുതല്‍ തനിക്ക് കിട്ടിയ സന്തോഷമെന്ന് കണ്ണന്‍ സാഗര്‍ പറയുന്നു. ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഒരാളായാണ് തനിക്ക് വേഷം കിട്ടിയതെന്നും… താടിയും മുടിയും വളര്‍ത്തിയ മൂസയുടെ കോലം എന്നില്‍ കൂടി മാറിമറിയുന്നെന്നുമാണ് അദ്ദേഹം കുറിച്ചത്.

കണ്ണന്‍ സാഗരിന്റെ വാക്കുകള്‍ ഇങ്ങനെ….

ജീവിതത്തില്‍ മറക്കാത്ത ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയ ദിനങ്ങള്‍ ആയിരുന്നു ‘മേ ഹും മൂസാ’ എന്ന ജിബു ജേകബ് ഫിലിമില്‍ തുടക്കമിട്ടത് മുതല്‍ എനിക്ക് കിട്ടിയ സന്തോഷം,

ഞാന്‍ ഓടിഷനില്‍ പങ്കുകൊണ്ടു പതിനായിരകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു അതില്‍നിന്നും ആയിരം പേരെ സെലക്ട് ചെയ്തു, അതില്‍നിന്നും അഞ്ഞൂറുപേരോളം വീണ്ടും തിരഞ്ഞെടുത്തു, സിനിമയില്‍ ഇവര്‍ക്കൊക്കെ വേഷങ്ങള്‍ നല്‍കി ഗ്രാമത്തിലെയും മറ്റു സ്ഥലങ്ങളിലെയും കഥാപാത്രങ്ങളായി, ഈ എളിയവനും കിട്ടി ആ ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഒരാളായി വേഷം…

താടിയും മുടിയും വളര്‍ത്തിയ മൂസയുടെ കോലം എന്നില്‍ കൂടി മാറിമറിയുന്നു, സുന്ദരനും സുമുഖനുമായ മൂസയുടെ മുഖം കടയില്‍ നിന്നും പുറത്തിറങ്ങുന്ന ഗ്രാമീണര്‍ കാണുന്നു അവര്‍ ആരവം മുഴക്കുന്നു, കെട്ടിയൊരു പിടിത്തം പിടിച്ചു ഞാന്‍, മൂസാ എന്നേ ചേര്‍ത്തുനിര്‍ത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണന്‍ സാഗര്‍ എന്ന ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല,..

ജിബു ജേകബ് എന്ന വെള്ളിമൂങ്ങ ചെയ്ത സംവിധായകന്റെ ക്യരിയറില്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമായതില്‍ അതിരുറ്റ സന്തോഷം പിന്നെയും വേറെ, നാട്ടുകാരനായ വിഷ്ണു നമ്പൂതിരിയുടെ ശ്ചായാഗ്രഹണം അത്ഭുതപ്പെടുത്തും, മലയാളത്തില്‍ പറഞ്ഞിട്ടില്ലാത്ത കഥയാണ് രൂബേഷ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഈ ‘മേ ഹും മൂസാ’,

ശ്രീ: തോമസ് തിരുവല്ലയും, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ങഉ ശ്രീ : ഉൃ. റോയ് യും ചേര്‍ന്നു നിര്‍മിക്കുന്നു ഈ ചിത്രം. ഡയറക്ടര്‍ ജിബു ജേകബ് സര്‍ പറഞ്ഞ ഒരുവാക്കുകൂടി എഴുതി ചേര്‍ക്കട്ടെ, ‘ഈ സിനിമ കണ്ടിറങ്ങിയാല്‍ നിങ്ങളുടെ കൂടെ മൂസാക്കായെ വീട്ടില്‍ കൊണ്ടുപോകും’ കാരണം മൂസാ നിങ്ങളുടെ മനസ്സില്‍ നിന്നും മാറില്ല തീര്‍ച്ച… 30 ന് പടം റിലീസ് ചെയ്യുന്നു പ്രിയപ്പെട്ടവര്‍ തീയറ്ററില്‍ പോയി സിനിമ കാണുക, ഞാനും എന്റെ കുടുംബവും വലിയ പ്രതീക്ഷയിലാണ്, അനുഗ്രഹിക്കുക.