“പാകിസ്ഥാനോട്‌ വെറുപ്പ് കാണിക്കുന്ന കങ്കണ സ്വഭാവമില്ലാത്ത സ്ത്രീ” : പാക് നടി നൂര്‍ ബുഖാരി
1 min read

“പാകിസ്ഥാനോട്‌ വെറുപ്പ് കാണിക്കുന്ന കങ്കണ സ്വഭാവമില്ലാത്ത സ്ത്രീ” : പാക് നടി നൂര്‍ ബുഖാരി

വിവാദങ്ങളുടെ താര റാണിയായ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി നൂർ ബുഖാരി. താരത്തെ അധിക്ഷേപിച്ചു കൊണ്ടാണ് പാക് നടി നൂർ ബുഖാരി സംസാരിച്ചത് . ഷാരൂഖ് ഖാൻ നായകനായ പത്താൻ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തെയും ഷാരൂഖിനേയും ചിത്രത്തിന്റെ കഥയെയും പരാമർശിച്ച് കൊണ്ട് കങ്കണ ട്വീറ്റുകൾ പങ്കു വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക് നടി കങ്കണയെ വിമർശിച്ച് തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്.

എന്നും വിവാദങ്ങൾ സൃഷ്ടിക്കുന്ന കങ്കണയുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് പാക് നടി നൂർ ബുഖാരി. കങ്കണയുടെ സിനിമയിലെ അഭിനയം ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ നൂർ, കങ്കണയുടെ സ്വഭാവത്തെയാണ് ശക്തമായി വിമർശിക്കുന്നത്. തന്റെ രാജ്യമായ പാകിസ്ഥാനോട് വെറുപ്പ് കാണിക്കുന്നതിനർത്ഥം കങ്കണ നല്ല സ്വഭാവമില്ലാത്ത സ്ത്രീയാണെന്നാണ് പാക് നടിയുടെ വിമർശനം. മുമ്പും പല തരത്തിലുള്ള കാര്യങ്ങളും പറഞ്ഞു കൊണ്ട് കങ്കണ ട്വീറ്റ് ചെയ്തിരുന്നു ഇതിനു എതിരെ താരത്തിന്റെ ട്വിറ്റർ അക്കൗണ്ടിന് ബ്ലോക്ക് വന്നിരുന്നു ഇത് മാറി കിട്ടിയ സാഹചര്യത്തിൽ താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു. 

അതേ സമയം തനിക് രാഷ്ട്രീയ പ്രവേശനത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ച് കൊണ്ട് കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു. ബി ജെ പി അനുഭാവിയായ താരം ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി തനിക്ക് ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ തയാറാണ് എന്ന്  പറഞ്ഞിരുന്നു . കൂടാതെ ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ അവിടെ ആം ആദ്മി പാര്‍ട്ടിക്കെതിരെ കങ്കണ സംസാരിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുമ്പായി ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് എന്ന പരിപാടിയില്‍ വച്ചു കങ്കണ തന്റെ ആഗ്രഹം വ്യക്തമാക്കിയത്. തനിക് ബിജെപി ടിക്കറ്റ് നല്‍കുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ താൻ മത്സരിക്കുന്നതിന് തയ്യാറാണെന്നായിരുന്നു കങ്കണ പറഞ്ഞു. എന്നാൽ ഇതിനെ ചൊല്ലി ബിജെപിയുടെ ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ താരത്തിന് അവിടെയൊരു സീറ്റ് നൽകുമോ എന്നറിയാൻ ഏവരും കൗതുകത്തോടെ കാത്തിരിക്കുകയാണ്.